Vishnu P Vishnu P Author
Title: ഭാവന കലിപ്പിലാണ്...!!! വിവാഹത്തിനെത്തിയ ആ നടിയോട് ഭാവന ദേഷ്യപ്പെട്ടതെന്തിന്‌: വീഡിയോയുടെ സത്യാവസ്ഥയെന്ത്
Author: Vishnu P
Rating 5 of 5 Des:
ഭാവനയുടെ കല്ല്യാണം മലയാള സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. എല്ലാ താരങ്ങളെയും വിവാഹത്തിന് ക്ഷണിച്ചില്ലെങ്കില്‍ വന്നവര്‍ ചടങ്ങുകള്‍ ആഘോഷമാ...
ഭാവനയുടെ കല്ല്യാണം മലയാള സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. എല്ലാ താരങ്ങളെയും വിവാഹത്തിന് ക്ഷണിച്ചില്ലെങ്കില്‍ വന്നവര്‍ ചടങ്ങുകള്‍ ആഘോഷമാക്കുകയും ചെയ്തു. ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ രമ്യാ നമ്പീശന്‍, സയനോര, ശില്‍പബാല, ശ്രിത ശിവദാസ്, ഫഫ്‌ന, മൃദുല മുരളി എന്നിവരായിരുന്നു ചടങ്ങിന് മോഡി കൂട്ടിയത്. വിവാഹദിവസം ഇവര്‍ ഒരേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. സിനിമാ താരങ്ങള്‍ക്കായുള്ള സല്‍ക്കാര ചടങ്ങിലെ ഇവരുടെ ഡാന്‍സും തകര്‍ത്തു.
ഇതിനിടയ്ക്ക് വിവാഹ വേദിയില്‍ വെച്ച് ഭാവന മൃദുലയോട് പിണങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. കല്ല്യാണനാളില്‍ വൈറലായ ഒരു വീഡിയോയില്‍ ചേര്‍ത്തുപിടിച്ച മൃദുലയുടെ കൈ ഭാവന തട്ടിമാറ്റുന്നതായി കാണാം. എന്നാല്‍ അന്ന് സംഭവിച്ചത് സൗന്ദര്യ പിണക്കം മാത്രമായിരുന്നുവെന്ന് മൃദുല പറഞ്ഞു.
മൃദുലയുടെ വാക്കുകള്‍:
‘ഞങ്ങള്‍ ആറുപര്‍ മൂന്നുനാല് ദിവസമായി ഭാവേച്ചിയുടെ കൂടെത്തന്നെ ആയിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചി കല്യാണത്തിന് അടക്കം ഞങ്ങള്‍ അത്ര ആഘോഷത്തിലായിരുന്നു. കല്യാണത്തിന്റെ അന്ന് ഞങ്ങള്‍ ആറുപേരും കോഫി ബ്രൗണ്‍ സാരി ഉടുക്കണമെന്നതടക്കം പ്ലാന്‍ ചെയ്തു. വേദിയിലേക്ക് ഭാവേച്ചി കടന്നുവരുമ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടാകണം എന്നതായിരുന്നു തീരുമാനം. ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഒരുങ്ങിയിറങ്ങി ട്രാഫിക്കില്‍ പെട്ടുപോയി.
വിവാദ വീഡിയോ:

About Author

Advertisement

 
Top