Vishnu P Vishnu P Author
Title: എല്ലാത്തിനും കാരണം മോഹൻലാൽ തുറന്ന് പറഞ്ഞ് വിദ്യാബാലൻ
Author: Vishnu P
Rating 5 of 5 Des:
എല്ലാത്തിനും കാരണം മോഹൻലാൽ: വിദ്യാബാലൻ .പോസ്റ്റഗ്രാജുവേഷൻ കഴിഞ്ഞ് നില്ക്കുന്ന സമയത്താണ്‌ ആദ്യ സിനിമയായ ചക്രത്തിൽ   അഭിനയിക്കാൻ അവസരം ലഭി...
എല്ലാത്തിനും കാരണം മോഹൻലാൽ: വിദ്യാബാലൻ .പോസ്റ്റഗ്രാജുവേഷൻ കഴിഞ്ഞ് നില്ക്കുന്ന സമയത്താണ്‌ ആദ്യ സിനിമയായ ചക്രത്തിൽ   അഭിനയിക്കാൻ അവസരം ലഭിച്ചത് അതിൽ ലാലേട്ടൻ മലയാളത്തിന്റെ മഹാനടൻ മോൻലാലയിരുന്നു നായകൻ എന്ന ഒറ്റ കാരണം കൊണ്ടാണ്‌ വീട്ടുകാർ സമ്മതം മൂളിയത് എന്നാൽ അത് നടന്നില്ല.ഇന്ത്യൻ സിനിമയിലെ വിലകൂടിയ താരമായി വളർന്നുവെങ്കിലും മോഹൻലാലിന്റെ ഒപ്പം ഒരു സിനിമ എന്ന മോഹം വിദ്യ ഇപ്പോഴും കൊണ്ടു നടക്കുന്നു.അതേ സമയം ആമിയിലൂടെ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തെക്കുറിച്ച് കഥകള്‍ പലതും പ്രചരിച്ചിരുന്നു. ചര്‍ച്ചകളും വാഗ്വാദങ്ങളും പൊടിപൊടിച്ചു. വിവാദത്തില്‍ രാഷ്ട്രീയവും മതവുമൊക്കെ കൂടിക്കുഴഞ്ഞു. അന്നൊന്നും പക്ഷേ, വിദ്യ ഒന്നും പറഞ്ഞില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടായിരുന്നില്ല ആ മൗനം. കമലിന്റെ ആമിയില്‍ നിന്ന് പിന്മാറാന്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നുവെന്ന് വിദ്യ പറയുന്നു.ഒരുപാട് സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ്. നിങ്ങളുടെ മാധവിക്കുട്ടി. ആ ചിത്രം തുടങ്ങാന്‍ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിലായപ്പോയി. എന്നാല്‍, ഒരു സമയത്ത് കമലിനും എനിക്കുമിടയില്‍ വളരെ ക്രിയേറ്റീവായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. തിരക്കഥയുടെ അവസാനരൂപം സംബന്ധിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും വേറിട്ട കാഴ്ചപ്പാടുകളും സമീപനവുമാണ് ഉണ്ടായിരുന്നത്. ചില രാഷ്ട്രീയപരമായ സമ്മര്‍ദം കൊണ്ടാണ് ഞാന്‍ സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനുശേഷം മഞ്ജു വാര്യരാണ് കമലയുടെ വേഷം ചെയ്യുക എന്ന് എന്നോട് പറഞ്ഞിരുന്നു.താൻ സിനിമയിലേക്ക്‌ വരാൻ കാരണക്കാരൻ മോഹൻലാൽ മാത്രമാണെന്ന് വിദ്യാ ബാലൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.ഒരു നടി എന്ന നിലയില്‍ ഞാന്‍ ഭയങ്കര അത്യാഗ്രഹിയായ ഒരാളാണ്. ഏറ്റവും മികച്ചതിനുവേണ്ടി ഏറ്റവും മികച്ച ടീമിനൊപ്പം വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹംവിദ്യ പറഞ്ഞു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകേണ്ടിയിരുന്നത്‌ വിദ്യാ ബാലൻ ആയിരുന്നുവെന്ന്‌ സിനിമയുടെ നിർമ്മാതാവ്‌ സോഫിയ പോൾ വെളിപ്പെടുത്തിയിരുന്നു. വിദ്യ കഥ കേട്ട്‌ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്‌ ഡേറ്റിന്റെ പ്രശ്‌നങ്ങളെ തുടർന്ന്‌ വിദ്യ പിൻമാറുകയായിരുന്നുവത്രെ. കൂടാതെ മലയാളത്തിൽ തന്നെ മുകേഷിന്റെ നായികയായും വിദ്യാ ബാലന്‍ അഭിനയിച്ചിട്ടുണ്ട്. 2003 ല്‍ ചിത്രീകരിച്ച കളരി വിക്രമന്‍ എന്ന ചിത്രത്തിലായിരുന്നു അത്. വിദ്യ അയ്യര്‍ എന്നായിരുന്നു വിദ്യ അറിയപ്പെട്ടിരുന്നത്. സിനിമാ മാസികളിലും പത്രങ്ങളിലും ആ പേരായിരുന്നു വന്നിരുന്നത്. ചിത്രീകരണം ആരംഭിച്ച ചിത്രം പക്ഷെ തിയറ്ററിലെത്തിയില്ല. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രഗത്ഭരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും പെട്ടിയിലിരിക്കാനായിരുന്നു ചിത്രത്തിന്റെ വിധി. സാമ്പത്തിക പ്രതിന്ധിയായിരുന്നു ചിത്രം മുടങ്ങിപ്പോകാന്‍ കാരണം. പ്രശസ്ത തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ധനന്റെ തിരക്കഥയില്‍ ദീപക് മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. വിപിന്‍ മോഹനായിരുന്നു ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. മുകേഷ് വിദ്യാ ബാലന്‍ എന്നിവരെ കൂടാത തിലകന്‍, ജഗതി, ഹരിശ്രീ അശോകന്‍, മണിയന്‍ പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.


About Author

Advertisement

 
Top