Vishnu P Vishnu P Author
Title: Murder Investigation Thriller സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആദ്യ പ്രതികരണങ്ങള്‍
Author: Vishnu P
Rating 5 of 5 Des:
സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആദ്യ പ്രതികരണങ്ങള്‍  മമ്മൂട്ടി ചിത്രം സ്ട്രീറ്റ്ലൈറ്റിന്‌ മികച്ചപ്രതികരണം. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍...
സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആദ്യ പ്രതികരണങ്ങള്‍  മമ്മൂട്ടി ചിത്രം സ്ട്രീറ്റ്ലൈറ്റിന്‌ മികച്ചപ്രതികരണം.മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് വലിയ ഹൈപ്പ് ഇല്ലാതെയാണ് തിയറ്ററില്‍ എത്തിയിരിക്കുന്നത്. കേരളത്തിലെ 111 തിയറ്ററുകളിലും ജിസിസിയിലെ 60 തിയറ്ററുകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് പക്ഷേ പ്രതീക്ഷയേക്കാള്‍ ഉയര്‍ന്ന പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഷാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും ചിത്രീകരിച്ചിട്ടുണ്ട്. തമിഴ് പതിപ്പും ഉടനെത്തും.പല കഥാപാത്രങ്ങളെ വിവിധ സാഹചര്യങ്ങളില്‍ കൂട്ടിച്ചേര്‍ത്ത ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നാണ് സൂചന. എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാകുന്ന ഫാമിലി ത്രില്ലറാകും ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ് ചിത്രം നിര്‍മിച്ച് വിതരണം ചെയ്യുന്നത്.










About Author

Advertisement

 
Top