Vishnu P Vishnu P Author
Title: ഹാദിയയുടെ അച്ചനും അമ്മയും ചിന്തിക്കേണ്ടിയിരുന്ന പലതും ഇതിലൂടെ കാണേണ്ടി വന്നു.
Author: Vishnu P
Rating 5 of 5 Des:
എല്ലാ മതങ്ങളും സ്നേഹിക്കാനാണ് പറയുന്നത്, പക്ഷെ മതത്തിന്റെ പേരിൽ പരസ്പരം അടി കൂടുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്, ഹദിയ വിഷയത്തിലും അത്തരത...

എല്ലാ മതങ്ങളും സ്നേഹിക്കാനാണ് പറയുന്നത്, പക്ഷെ മതത്തിന്റെ പേരിൽ പരസ്പരം അടി കൂടുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്, ഹദിയ വിഷയത്തിലും അത്തരത്തിൽ ഉള്ള പരസ്പരം ചളി വാരിയെറിയുന്ന കാഴ്ച കണ്ടതാണ്. ഈ കാലഘട്ടത്തിൽ ഉള്ള ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് മതസൗഹാർദ്ദം. അത്തരം ഒരു വിഷയത്തിലേക്കാണ് സന്ദീപ് അജിത് കുമാറിന്റെ പുതിയ ഹൃസ്വ ചിത്രം വിരൽ ചൂണ്ടുന്നത്. പീറ്റർ ഒരു അധ്യാപകനാണ്, നാട്ടുകാർ ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തി, സന്തോഷത്തോടെ കഴിഞ്ഞിരുന്ന പീറ്ററും കുടുംബവും പക്ഷെ ഒരു ദിവസം സ്വന്തം മകൾ അന്യമതസ്ഥന്റെ കൂടെ വീട്ടുകാരറിയാതെ വിവാഹം കഴിക്കുന്നതും, അതിനു ശേഷം ഉണ്ടാവുന്ന തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവസാനം. മതം സ്നേഹിക്കാനാണ് പഠിപ്പിക്കുന്നതെന്ന്‌ പറയാൻ സ്വന്തം വീടിന്റെ ഗേറ്റിൽ ബോർഡ്‌ എഴുതി തൂക്കേണ്ട അവസ്ഥയിൽ വരെ എത്തി പീറ്റർ മാഷ്. സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത സിനിമയുടെ കഥയും, തിരക്കഥയും രചിച്ചിരിക്കുന്നത് ഇസ്മായിൽ മാഞ്ഞാലി ആണ്, ക്യാമറ നഹിയാൻ, അഭിനയിച്ചിരിക്കുന്നത് ഇസ്മായിൽ മാഞ്ഞാലി, ബബിത ബഷീർ, അനുപമ, ദിനേശ് എരഞ്ഞിക്കൽ, ബൈജു അത്തോളി, അനീഷ് അബ്ദുൽ കരീം എന്നിവരാണ് യൂട്യൂബിൽ റിലീസ് ചെയ്ത ഷോർട്ഫിലിമിന് നല്ല അഭിപ്രായമാണ് കിട്ടികൊണ്ടിരിക്കുന്നത്..

About Author

Advertisement

 
Top