Vishnu P Vishnu P Author
Title: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആ വീഡിയോയിൽ ഉള്ളത് റിമിയല്ലെന്ന് ഭർത്താവ് റോയ്സിന്റെ വെളിപ്പെടുത്തൽ
Author: Vishnu P
Rating 5 of 5 Des:
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആ വീഡിയോയിൽ ഉള്ളത് റിമിയല്ലെന്ന് ഭർത്താവ് റോയ്സിന്റെ വെളിപ്പെടുത്തൽ  സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം  ഗാന...

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആ വീഡിയോയിൽ ഉള്ളത് റിമിയല്ലെന്ന് ഭർത്താവ് റോയ്സിന്റെ വെളിപ്പെടുത്തൽ  സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം  ഗാനമേളക്കിടെ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലിയെന്ന് പറഞ്ഞ് ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ   റിമിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയും വാര്‍ത്തയും വ്യാജമെന്ന് റോയിസ് പറഞ്ഞു.'എനിക്കും ഈ വിഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വിഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വിഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്നാണ് ലാഭം എന്നും അറിയില്ല'. റോയ്‌സ് പറഞ്ഞു.ശബാന എന്ന ഗായികയുടെ വിഡിയോയാണ് റിമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നതെന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്ത.ഗാനമേളയ്ക്കിടെ തനിക്ക് മോശമായ അനുഭവമുണ്ടായതായി വെളിപ്പെടുത്തി ശബാന കഴിഞ്ഞദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.

About Author

Advertisement

 
Top