Vishnu P Vishnu P Author
Title: അഡാർ കണ്ണിറുക്കൽ 'കിടു' കോപ്പിയടി ...!!
Author: Vishnu P
Rating 5 of 5 Des:
അഡാർ ലവ് കണ്ണിറുക്കൽ കിടുവിന്റെ കോപ്പിയടിയെന്നാരോപണം. ഒരു ഒറ്റ സീൻ കൊണ്ട് ലോകം മുഴുവൻ തരംഗമായി മാറിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാന...
അഡാർ ലവ് കണ്ണിറുക്കൽ കിടുവിന്റെ കോപ്പിയടിയെന്നാരോപണം.
ഒരു ഒറ്റ സീൻ കൊണ്ട് ലോകം മുഴുവൻ തരംഗമായി മാറിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനരംഗം കോപ്പിയടിയെന്ന് ആരോപണവുമായ് കിടു എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ.ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിൽ കണ്ണിറുക്കിയും പുരുകമുയർത്തിയും ഇന്റർനെറ്റ് സെൻസേഷനായി മാറിയിരുന്നു  എന്നാൽ ചിത്രത്തിലെ ഈ രംഗം മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രത്തിലെ രംഗം കോപ്പിയടിച്ചതാണെന്നാണ്‌ ആരോപണം ഇതു തെളിയിക്കുന്ന രംഗവുമണിയറ പ്രവർത്തകർ പുറത്തുവിട്ടു.ലോകവ്യാപകമായി തരംഗമായി മാറിയ അഡാര്‍ ലവിലെ രംഗങ്ങള്‍ കോപ്പി അടിച്ചതാണെന്ന ആരോപണം. 'കിടു' എന്ന സിനിമയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നത്.ഒരു വിഭാഗം ആളുകള്‍ പറയുന്നത് കിടു അഡാര്‍ ലവില്‍നിന്ന് കോപ്പി അടിച്ചതാണ് എന്നാണ്. മറുവിഭാഗം പറയുന്നത് അഡാര്‍ ലവ് കിടുവില്‍നിന്ന് കോപ്പി അടിച്ചതാണെന്നാണ്.മജീദ് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു സിനിമയിലെയും സീനുകള്‍ക്ക് തമ്മില്‍ സാമ്യതയുണ്ട് എന്നതിനാലാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നത്.കിടു സിനിമയുടെ നിര്‍മ്മാതാവ് സാബു പികെ പറയുന്നത് ഇങ്ങനെ.‘ഈ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട്. ഇവര്‍ അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ കാരണം ഞാന്‍ തന്നെ പറയാം. എന്റെ സിനിമയുടെ എഡിറ്ററും അഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പയടിച്ചെന്ന്. നമ്മള്‍ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താല്‍പര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളില്‍ സ്വാഭിവകമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.’സാബു പറഞ്ഞു.







സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു

About Author

Advertisement

 
Top