Vishnu P Vishnu P Author
Title: സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ 'നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ'യുടെ മലയാളം പതിപ്പായ 'എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ'യുടെ ടീസർ
Author: Vishnu P
Rating 5 of 5 Des:
മലയാളികളുടെ ദത്തുപുത്രനായ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ 'നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ'യുടെ മലയാളം പതിപ...
മലയാളികളുടെ ദത്തുപുത്രനായ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ 'നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ'യുടെ മലയാളം പതിപ്പായ 'എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ'യുടെ ടീസർ  ...7 ഭാഷകളിൽ ഒരേസമയം റിലീസ് ആകുന്ന, അല്ലുവിന്റെ ക്യാരീർ ഹൈപ്പ് പടമെന്ന ഖ്യാതിയോടെയാണ് 2018 ഏപ്രിൽ 13ന് ഈ സിനിമ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേക്കെത്തുന്നത്...2018 ജനുവരി 1ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ തെലുഗ് ടീസർ ഇതിനോടകം തന്നെ 13മില്യൺ വ്യൂസുമായി സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരിക്കുകയാണ്...ലവർ ബോയ് ആയും, ആക്ഷൻ ഹീറോ ആയും, മാസ്സ് ഹീറോ ആയുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ യുവ സൂപ്പർ താരമാണ് മലയാളികളുടെ ഈ മല്ലു അർജുൻ...അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് അവരുടെ താരരാജകുമാരന്റെ കലിപ്പൻ ആർമി ഓഫീസർ ആയിട്ടുള്ള വേഷപ്പകർച്ച കാണുവാൻ...എന്തായാലും അല്ലുവിന്റെ ഈ വരവ് ഒരൊന്നൊന്നര വരവ് തന്നെയായിരിക്കും...ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് അടക്കം പല കളക്ഷൻ റെക്കോർഡുകളും ഇനി ഈ ചുള്ളന്റെ പേരിലാകും എന്നത് തീർച്ചയാണ്...



About Author

Advertisement

 
Top