Vishnu P Vishnu P Author
Title: മലയാളത്തിന്റെ മസിലളിയൻ പെണ്ണായി മാറിയാൽ ?
Author: Vishnu P
Rating 5 of 5 Des:
 യുവതാരങ്ങളിൽ മലയാളികൾക്കേറെ പ്രിയപ്പെട്ട മസിലളിയൻ ഉണ്ണി മുകുന്ദൻ പെണ്ണാകുന്നു. അച്ചായൻസ് എന്ന ചിത്രത്തിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം...
 യുവതാരങ്ങളിൽ മലയാളികൾക്കേറെ പ്രിയപ്പെട്ട മസിലളിയൻ ഉണ്ണി മുകുന്ദൻ പെണ്ണാകുന്നു. അച്ചായൻസ് എന്ന ചിത്രത്തിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ ചാണക്യതന്ത്രത്തിലാണ്‌ ഉണ്ണി മുകുന്ദൻ വ്യത്യസ്ഥ ഗെറ്റപ്പിലെത്തുന്നത്. ഈ ചിത്രത്തിലൂടെ. മലയാള സിനിമയിലെ യുവ പൗരുഷത്തിന്റെ ബ്രാൻഡ് അംബാസ്സഡർമാരിൽ ഒരാളായ ഉണ്ണി മുകുന്ദൻ പെണ്ണായി വന്നാൽ എങ്ങനെയിരിക്കും എന്നുള്ള കാഴ്ച , ചാണക്യതന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെ ആയിരിക്കും പുറത്തു വിടുന്നത്.ഈ ചിത്രത്തിന്റെ ആദ്യ ടീസർ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്റെ പുതിയ രൂപ- ഭാവ മാറ്റം ആ ടീസറിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് പ്രദർശനത്തിന് എത്തിക്കുക. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം വരുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിൽ എത്തുന്നത്.ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആയി പൂർത്തിയാവുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും ഉണ്ടാകും. വൈശാഖും ഉദയ കൃഷ്ണനും ചേർന്ന് നിർമ്മിച്ച ഇര എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ അടുത്ത റിലീസ്.!!!

About Author

Advertisement

 
Top