Vishnu P Vishnu P Author
Title: 'മാണിക്യ മലരായ പൂവി' പിൻവലിക്കില്ല
Author: Vishnu P
Rating 5 of 5 Des:
പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലോകമെമ്പാടും തരംഗമായി മാറിയ     'മാണിക്യ മലരായ പൂവി' എന്ന ഗാനം പിൻവലിക്കില്ലെന്ന് അണിയറപ്രവർത്തകർ വ്യ...
പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലോകമെമ്പാടും തരംഗമായി മാറിയ     'മാണിക്യ മലരായ പൂവി' എന്ന ഗാനം പിൻവലിക്കില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലേതാണ്‌ ഈ ഗാനം. ഒരു കൂട്ടം യുവാക്കാൾ ഈ ഗാനം മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി ഹൈദരബാദ് പോലീസിൽ പരാതി നല്കിയിരുന്നു തുടർന്ന് സംവിധായകനും ചിത്രത്തിലെ നടി പ്രിയ വാര്യർക്കെതിരെയും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. വിവാദമായ സാഹചര്യത്തിൽ ഗാനം  പിൻ വലിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ എല്ലായിടത്തു നിന്നും ലഭിക്കുന്ന ജനപിന്തുണ കണക്കിലെടുത്ത് ആ തീരുമാനം മാറ്റുകയായിരുന്നു. ഒമർലുലുവും സംഗീത സംവിധായകൻ ഷാൻ റഹ്മാനും വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യമറിയിച്ചത്.



About Author

Advertisement

 
Top