Vishnu P Vishnu P Author
Title: ലാലേട്ടൻ വീണ്ടും പാടുന്നു ശ്രേയ ഘോഷാലിനൊപ്പം
Author: Vishnu P
Rating 5 of 5 Des:
ലാലേട്ടൻ വീണ്ടും പാടുന്നു ശ്രേയ ഘോഷാലിനൊപ്പം .ലാലേട്ടൻ അഭിനയിച്ച സിനിമകൾപ്പോലെ  തന്നെ മലയാളികൾക്ക് ഏരെ പ്രിയങ്കരമാണ്‌ അദ്ദേഹത്തിന്റെ പാട...
ലാലേട്ടൻ വീണ്ടും പാടുന്നു ശ്രേയ ഘോഷാലിനൊപ്പം
.ലാലേട്ടൻ അഭിനയിച്ച സിനിമകൾപ്പോലെ  തന്നെ മലയാളികൾക്ക് ഏരെ പ്രിയങ്കരമാണ്‌ അദ്ദേഹത്തിന്റെ പാട്ടും നിരവധി സിനിമകളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ സൂപ്പർഹിറ്റുകളാണ്‌. റൺ ബേബി റണ്ണിലെ ആറ്റുമണൽ പായയിൽ എന്ന ഗാനത്തിനു ശേഷം ലാലേട്ടൻ വീണ്ടും പാടുന്നു ബോളിവുഡ് സംവിധായകൻ  അജോയ് വർമ്മ സംവിധാനം ചെയ്യുന്ന 'നീരാളി' എന്ന ചിത്രത്തിനുവേണ്ടിയാണ്‌ മോഹൻലാൽ വീണ്ടും ഗായകനാകുന്നത്.ശ്രേയ ഘോഷാലിനൊപ്പം ഒരു ഡ്യുയറ്റ് ആണ്‌ മോഹൻലാൽ പാടുന്നത്..സ്റ്റീഫൻ ദേവസിയാണ്‌ സംഗീതം നിർവ്വഹിക്കുന്നത്.12 വർഷത്തെ ഇടവേളക്ക് ശേഷമാണ്‌ സ്റ്റീഫൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഹരിഹരൻപിള്ള  ഹാപ്പിയാണ്‌  എന്ന ചിത്രമാണ്‌ സ്റ്റീഫൻ അവസാനം സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം.മൂൺഷോട്ട് എന്റെർടെയിന്മെന്റ്ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തുവും പാർവ്വതി നായരുമാണ്‌ നായികമാർ.ചിത്രത്തിൽ മൂന്ന് ഗാനങ്ങളാണുള്ളത് ഒരു ഗാനം വിജയ് യേശുദാസും ഒരെണ്ണം ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന സുരാജ് വെഞ്ഞാറുമ്മൂട് ആണെന്ന് റിപ്പോർട്ടുകളുണ്ട്‌


സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു

About Author

Advertisement

 
Top