Vishnu P Vishnu P Author
Title: ലെന കുറച്ച് ഓവറായില്ലേ ? ജീത്തു ജോസഫ് പറയുന്നു
Author: Vishnu P
Rating 5 of 5 Des:
പ്രണവ് മോഹൻലാൽ നായകനായ ആദ്യചിത്രം ആദി തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്‌ സിനിമലോകം ഒന്നടങ്കം പ്രണവിന്റെ അഭിനയത്തെ പുകഴ്ത്...
പ്രണവ് മോഹൻലാൽ നായകനായ ആദ്യചിത്രം ആദി തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്‌ സിനിമലോകം ഒന്നടങ്കം പ്രണവിന്റെ അഭിനയത്തെ പുകഴ്ത്തുമ്പോളാണ്‌ ചിലർ ആദിയിൽ പ്രണവിന്റെ അമ്മയായി എത്തിയ ലെനയുടെ പ്രകടനം ഒവറായില്ലെന്ന് ചർച്ച ചെയ്തത് ഇതിനു മറുപടിയുമായ് സംവിധായകൻ ജീത്തു ജോസഫ് എത്തിയത്.


ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത് :
പ്രിയപ്പെട്ട പ്രേക്ഷകരോട്,
ആദിക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി… അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്… ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്… എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്… 18 ആം വയസിൽ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്… ഒരു സാഹചര്യത്തിൽ തന്റെ മകൻ കൂടുതൽ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോൾ സ്വന്തം ഭർത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോൾ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാൻ കരുതുന്നതും.. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്… ഞാൻ എന്ന സംവി ധായകൻ ആവശ്യപ്പെട്ടതിനെ അതിന്റെ പൂർണ്ണതയിൽ തന്നെ അത്തരിപ്പിക്കാൻ ഈ ചിത്രത്തിലും അവർക്ക് കഴിഞ്ഞു… അഭിപ്രായപ്രകടനങ്ങൾ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ…
എന്ന് നിങ്ങളുടെ
ജീത്തു ജോസഫ്.

About Author

Advertisement

 
Top