Vishnu P Vishnu P Author
Title: ഇതൊന്നും എന്റേതല്ല ഇതൊക്കെ എന്തിനാണെന്നും എനിക്കറിയില്ല:മഞ്ജുവാര്യർ
Author: Vishnu P
Rating 5 of 5 Des:
തന്റെ പേരിൽ നിരവധി ഫേസ്ബുക്ക് പേജുകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ട് അതിൽ വരുന്ന പോസ്റ്റുകളൊന്നും തന്റേതല്ലെന്നും അല്ലെന്നും മഞ്ജുവാര്യർ. തനിക്ക...
തന്റെ പേരിൽ നിരവധി ഫേസ്ബുക്ക് പേജുകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ട് അതിൽ വരുന്ന പോസ്റ്റുകളൊന്നും തന്റേതല്ലെന്നും അല്ലെന്നും മഞ്ജുവാര്യർ. തനിക്ക് ഒരു വേരിഫൈഡ് പേജ് മാത്രമാണുള്ളത്. തന്റെ പേരിൽ വ്യാജ പേജുകൾ നിരവധി ഉണ്ടാക്കപ്പെട്ടിട്ടുണ്ട് അതെന്തിനാണെന്ന് തനിക്കറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം


(ഫോട്ടോ കടപ്പാട്: മഞ്ജു വാര്യരുടെ ഫെസ്ബുക്ക് പേജ്)


മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ:

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്. 
ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരിൽ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്നേഹിക്കുന്ന, എന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു.
സ്നേഹപൂർവം...
നിങ്ങളുടെ സ്വന്തം
മഞ്ജു വാര്യർ.











About Author

Advertisement

 
Top