Vishnu P Vishnu P Author
Title: യുവ സുന്ദരിയായി മലയാളത്തിന്റെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ വീഡിയോ കാണാം
Author: Vishnu P
Rating 5 of 5 Des:
 അച്ചായൻസ് എന്ന ചിത്രത്തിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ ചാണക്യതന്ത്രത്തിലാണ്‌ ഉണ്ണി മുകുന്ദൻ വ്യത്യസ്ഥ ഗെറ്റപ്പിലെത്...
 അച്ചായൻസ് എന്ന ചിത്രത്തിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ ചാണക്യതന്ത്രത്തിലാണ്‌ ഉണ്ണി മുകുന്ദൻ വ്യത്യസ്ഥ ഗെറ്റപ്പിലെത്തുന്നത്.മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് പ്രദർശനത്തിന് എത്തിക്കുക. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം വരുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിൽ എത്തുന്നത്.ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആയി പൂർത്തിയാവുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും ഉണ്ടാകും. വൈശാഖും ഉദയ കൃഷ്ണനും ചേർന്ന് നിർമ്മിച്ച ഇര എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ അടുത്ത റിലീസ്.!!!

About Author

Advertisement

 
Top