Vishnu P Vishnu P Author
Title: ബി ടെക്കിന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ താരങ്ങളുടെ തമ്മിലടി:ആസിഫിനും അപർണ്ണയ്ക്കും മർദ്ദനമേറ്റു
Author: Vishnu P
Rating 5 of 5 Des:
ആസിഫ്‌ അലി നായകനാകുന്ന ബി.ടെക്ക്‌ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഘർഷം. സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ മർദ്ദിക്കുകയായിര...
ആസിഫ്‌ അലി നായകനാകുന്ന ബി.ടെക്ക്‌ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഘർഷം. സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ മർദ്ദിക്കുകയായിരുന്നു. ചിത്രത്തിന്റെ ബംഗളൂരുവിലെ ലൊക്കേഷനിലായിരുന്നു താരങ്ങളുടെ കൂട്ടത്തല്ല്‌. കോളേജ്‌ വിദ്യാർത്ഥികളും പോലീസും തമ്മിലുള്ള ലാത്തിച്ചാർജ്‌ ചിത്രീകരിക്കുന്നതിനിടെ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന്‌ യഥാർത്ഥമാകുകയായിരുന്നു   ഇതാണ്‌ സംഘർഷത്തിന്റെ  കാരണം. ലാത്തിയായി ഉപയോഗിക്കാൻ നല്കിയ വടി ഉപയോഗിച്ചാണ്‌ പോലീസുകാരായിട്ട്‌ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ അടിച്ചത്‌. ബ​‍ൂഗ്ളൂരുവിൽ നിന്നെത്ത്തിയ 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകളാണ്‌ ഉണ്ടായിരുന്നത്‌.ആസിഫ്‌ അലി, അപർണ ബാലമുരളി, അജു വർഗ്ഗീസ്‌, സൈജുകുറുപ്പ്‌, ജാഫർ ഇടുക്കി , ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയ താരങ്ങൾ സംഭവസമയം ലൊക്കേഷനിലുണ്ടായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ തല്ല് കാര്യമാക്കിയപ്പോൾ ഇവർക്ക് എല്ലാം തന്നെ തല്ല് കിട്ടി.  തല്ല് കിട്ടിയ താരങ്ങൾ ചൂടാകുക കൂടി ചെയ്തതോടെ ഇവർ കൂടുതൽ പ്രകോപിതരായി കർണ്ണാടകകാരായതുകൊണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതിരുന്നതും പ്രശ്നം കൂടുതൽ വഷളാക്കി. ലാത്തിച്ചാർജ്ജ് സംഘർഷത്തിൽ കലാശിച്ചതൊടെ സംവിധായകൻ ഷൂട്ടിംഗ് നിർത്തിവെച്ചു. തകർത്തഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകളോട് അദ്ദേഹം ദേഷ്യപ്പെടുകയും ചെയ്തു ഇതിന്റെ  കലിപ്പിൽ അവർ ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു.

About Author

Advertisement

 
Top