Vishnu P Vishnu P Author
Title: മമ്മൂട്ടിചിത്രമായ പേരൻപിന്‌ റോട്ടർഡാം മേളയിൽ നിറഞ്ഞ കയ്യടി.
Author: Vishnu P
Rating 5 of 5 Des:
മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപിന്‌ റോട്ടർഡാം മേളയിൽ നിറഞ്ഞ കയ്യടി. സിനിമയിൽ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമ...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപിന്‌ റോട്ടർഡാം മേളയിൽ നിറഞ്ഞ കയ്യടി.സിനിമയിൽ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്.തമിഴിലെ പ്രമുഖ സംവിധായകൻ റാം ആണ്‌ ചിത്രം സംവിധാനം ചെയ്തത്.റോട്ടർഡാമിൽ നടന്നത് ഛിത്രത്തിന്റെ ആദ്യ പൊതു പ്രദർശനമാണ്‌..ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരൻപ് രണ്ടുവർഷം മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തുക.  , സമുദ്രക്കനി, ട്രാൻസ്‌ജെൻഡറായ അഞ്ജലി അമീർ  ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കണ്ട നിര്‍മ്മാതാവ് ജെ സതീഷ് കുമാര്‍ ചിത്രത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പേരന്‍പ് വേള്‍ഡ് പ്രീമിയര്‍ കണ്ടുവെന്നും ചിത്രത്തിനു മുന്നില്‍ ശിരസു നമിക്കുന്നുവെന്നും ജെ സതീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.


About Author

Advertisement

 
Top