Vishnu P Vishnu P Author
Title: മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ദുരനുഭവമുണ്ടായപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സനുഷ.
Author: Vishnu P
Rating 5 of 5 Des:
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള  ട്രെയിൻ യാത്രയ്ക്കിടെ ദുരനുഭവമുണ്ടായപ്പോൾ  സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സ...
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള  ട്രെയിൻ
യാത്രയ്ക്കിടെ ദുരനുഭവമുണ്ടായപ്പോൾ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ. ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് സനുഷ പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി പറഞ്ഞു.ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അക്രമിയെ സനുഷ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനുഷ പറഞ്ഞു.നടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാരനാണ് ആന്റോ ബോസ്.

About Author

Advertisement

 
Top