Vishnu P Vishnu P Author
Title: സായ് പല്ലവിയെക്കാൾ നല്ലത് തമന്ന: സായ് പല്ലവിക്കെതിരെ രൂക്ഷ പ്രതികരണവുമായ് വിക്രം
Author: Vishnu P
Rating 5 of 5 Des:
പ്രേമം സിനിമയിലൂടെ മലയാളികളുടെയും തമിഴ്പ്രേക്ഷകരുടെയും പ്രിയനടിയായി മാറിയ സായി പല്ലവി ഇപ്പോൾ തെലുങ്കിലും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞ...
പ്രേമം സിനിമയിലൂടെ മലയാളികളുടെയും തമിഴ്പ്രേക്ഷകരുടെയും പ്രിയനടിയായി മാറിയ സായി പല്ലവി ഇപ്പോൾ തെലുങ്കിലും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. എന്നാൽ ഗോസിപ്പുകോളങ്ങളുടെയും പ്രിയനായിക സായി തന്നെയാണ്. സ്കെച്ച് എന്ന സിനിമയിൽ  സായ് പല്ലവിക്കു പകരം തമ്മനയെ നടിയായി  തെരെഞ്ഞെടുത്തത്  നടിക്ക് എതിരെയുള്ള പല  വിവാദങ്ങൾ കാരണം ആണെന്നും, സായി പല്ലവിയെക്കാളും  എന്തുകൊണ്ടും നല്ല നടി  തമ്മനയെന്നും നേരത്തെ   വിക്രം പറഞ്ഞിരുന്നു.സായി പല്ലവി തമിഴിൽ ഇത് വരെയും   ഒരു നടിയും ചോദിക്കാത്ത പ്രതിഫലം ആണ് ചോദിച്ചെതെന്നും   അടുത്ത വൃത്തങ്ങൾ പറയുന്നു. സ്കെച്ച്  സിനിമയുടെ  ചർച്ചകൾ തുടങ്ങിയപ്പം മുതലേ സായി പല്ലവിയുടെ   ഭാഗത്തു നിന്നു എതിർപ്പുകൾ ഉണ്ടായിരുന്നു  നടിയുടെ  ഡേറ്റ് പ്രശ്നങ്ങൾ  പറഞ്ഞും   വളരെ കൂടുതൽ തുകയാണ് പ്രതിഫലം ചോദിക്കുന്നതെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു.  പുതിയ പ്രശ്നം നടിക്കെതിരെ തെലുങ്ക് താരം നാഗശൗര്യ പറഞ്ഞ പ്രസ്താവനയാണ്. താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നാണ് നാഗശൗര്യ പറയുന്നത്. കരു എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിൽ ആണ് നാഗശൗര്യ ഇത് പറഞ്ഞത്.തെലുങ്ക് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ നടി അവരാണെന്നാണ് വിചാരമെന്നും സെറ്റിൽ പതിവായി താമസിച്ചാണ് എത്താറെന്നും നാഗശൗര്യ പറയുന്നു. മാത്രമല്ല ഫിദ സിനിമയുടെ വിജയത്തിന് കാരണം സായി പല്ലവിയെന്നും ശൗര്യ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. ‘സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കും. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു'- നാഗ ശൗര്യ പറഞ്ഞു.നേരത്തെ മിഡിൽ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.



About Author

Advertisement

 
Top