Vishnu P Vishnu P Author
Title: കുട്ടനാടൻ മാർപ്പാപ്പ നിർമ്മാതാക്കൾക്ക് ഇത് ഇരട്ടി മധുരം : റിലീസിന്‌ മുൻപേ റെക്കോർഡിട്ട് ചാക്കോച്ചൻ ചിത്രം
Author: Vishnu P
Rating 5 of 5 Des:
 കുട്ടനാടൻ  മാർപ്പാപ്പ നിർമ്മാതാക്കൾക്ക് ഇത് ഇരട്ടി മധുരം : റിലീസിന്‌ മുൻപേ റെക്കോർഡിട്ട് ചാക്കോച്ചൻ ചിത്രം. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ...

 കുട്ടനാടൻ  മാർപ്പാപ്പ നിർമ്മാതാക്കൾക്ക് ഇത് ഇരട്ടി മധുരം : റിലീസിന്‌ മുൻപേ റെക്കോർഡിട്ട് ചാക്കോച്ചൻ ചിത്രം. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണ്‌ കൂടതെ ചിത്രം ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട ഭാഷകളിലായി പുർനിർമ്മിക്കുന്നതിനുള്ള അവകാശം മുംബൈ ആസ്ഥാനമാക്കിയുള്ള നിർമ്മാണ കമ്പനി സ്വന്തമാക്കി. മാർച്ചിൽ ചിത്രം റിലീസിനെത്താനിരിക്കയാണ്‌ ഈ നേട്ടം.
.ചാക്കോച്ചനെ നായകനാക്കി കുട്ടനാടിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയകഥ പറയുകയാണ്‌ നവാഗതനായ ശ്രീജിത്ത് വിജയൻ. അദിതി രവിയാണ്‌ ചിത്രത്തിൽ ചാക്കോച്ചന്റെ നായിക. ശാന്തികൃഷ്ണ,ധർമ്മജൻ ബോൾഗാട്ടി,ഇന്നസെന്റ്, അജു വർഗീസ്,രമേഷ് പിഷാരടി,എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ആലപ്പുഴയിലാണ്‌   ഈ  സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമ നിർമ്മിക്കുന്നത് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ്.ചിത്രം   നിർമ്മിച്ചിരിക്കുന്നത്.എക്സിക്യൂട്ടീവ് നിർമ്മാതാവ് സുനിൽ ജോസഫ് വഞ്ചിക്കൽ


 don't forget to drop your like  https://www.facebook.com/mallumoviespot/

About Author

Advertisement

 
Top