Vishnu P Vishnu P Author
Title: ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക് കാണിച്ച് കൊടുത്ത ആടുതോമ ജന്മം കൊണ്ടിട്ട് ഇന്നത്തേക്ക് 23 തികയുന്നു
Author: Vishnu P
Rating 5 of 5 Des:
ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക് കാണിച്ച് കൊടുത്ത ആടുതോമ ജന്മം കൊണ്ടിട്ട് ഇന്നത്തേക്ക് 23 തികയുന്നു  തന്റെ കണ്ണീർ മറ്റുള്ള...

ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക് കാണിച്ച് കൊടുത്ത ആടുതോമ ജന്മം കൊണ്ടിട്ട് ഇന്നത്തേക്ക് 23 തികയുന്നു തന്റെ കണ്ണീർ മറ്റുള്ളവർ കാണാതിരിക്കാൻ റെയ്‌ബാൻ വെക്കുന്ന തോമ..തന്റെ സഹപാഠിയെ കോമ്പസ്സ് കൊണ്ട് കുത്തിയതോർത്ത് കാലങ്ങൾക്കിപ്പുറവും വിലപിക്കുന്ന തോമ..അമ്മയെ പൊന്ന് ചേർത്ത് വിളിച്ച്, കുഞ്ഞു പെങ്ങളെ ജീവനായി സ്നേഹിക്കുന്ന തോമ..മലയാള സിനിമ കണ്ട ഏറ്റവും വലിയ മരണമാസ്സ് കഥാപാത്രത്തിനപ്പുറം മലയാളിയുടെ ഉപബോധ മനസ്സിൽ നന്മയുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കാൻ ഭദ്രന് കഴിഞ്ഞിട്ടുണ്ട്..അദ്ദേഹം എഴുതിയതുപോലെതന്നെ.  *തോമയ്ക്ക് മരണമില്ല* .ഇറങ്ങിയിട്ടു 23 കൊല്ലമായി.. ഇതിലും വല്യ മാസ്സ് കഥാപാത്രം മലയാളത്തിലില്ല.. ഇനി ഇറങ്ങുകയും ഇല്ല.. തോമാച്ചായൻ .ഉപയോഗിച്ച ഗ്ലാസ് മുതൽ ബുള്ളറ്റ് വരെ ട്രെൻഡ് ആക്കിയ കഥാപാത്രം..മുൻപ് വന്നവർക്കും ഒപ്പം വന്നവർക്കും കഴിഞ്ഞു വന്നവർക്കും പറ്റാത്തത്ര റേഞ്ച്..ഇന്ന് ഈ 23 കൊല്ലം കഴിഞ്ഞിട്ടും യുവാക്കൾക്കിടയിലും കലാലയങ്ങളിലും ആഘോഷങ്ങളിൽ പോലും നിറഞ്ഞു നിൽക്കുന്ന മരണമാസ് ഐറ്റം.. ഇതൊക്കെ ആണ് ആടുതോമ മലയാളികൾക്ക്.. ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള കഥാപാത്രം. ചിത്രത്തിന്റെ 23ാം വാര്‍ഷികം പ്രമാണിച്ച് റെയ്ബാന്‍ ഗ്ലാസും ബുള്ളറ്റും തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.മോഹൻലാലിനെ നായകനാക്കി ഭദ്രൻ ഒരുക്കിയ സ്ഫടികം പുറത്തിറങ്ങിയത് 1995 ൽ ആണ്‌ മോഹൻലാൽ,ഉർവ്വശി,സില്ക്ക് സ്മിത,തിലകൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് 23  വർഷം

About Author

Advertisement

 
Top