Vishnu P Vishnu P Author
Title: കേരളക്കരയെ ഞെട്ടിച്ച ഇര അന്യഭാഷയിലേക്ക്: റീമേക്ക് അവകാശത്തിനു വമ്പൻ ടീമുകൾ
Author: Vishnu P
Rating 5 of 5 Des:
കേരളക്കരയെ ഞെട്ടിച്ച ഇരയുടെ റീമേക്ക് അവകാശത്തിനു വമ്പൻ ടീമുകൾ !!. ഉണ്ണിമുകുന്ദൻ ഗോകുൽ സുരേഷ് എന്നിവരെ നായകന്മാരാക്കി നവാഗതനായ സൈജു എസ് എ...

കേരളക്കരയെ ഞെട്ടിച്ച ഇരയുടെ റീമേക്ക് അവകാശത്തിനു വമ്പൻ ടീമുകൾ !!.ഉണ്ണിമുകുന്ദൻ ഗോകുൽ സുരേഷ് എന്നിവരെ നായകന്മാരാക്കി നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്ത ഇര ഗംഭീര അഭിപ്രായം നേടി തിയേറ്ററിൽ കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ മുന്നേറുകയാണു . എല്ലാ വിഭാഗം ആൾക്കാർക്കും രസിക്കുന്ന കൊമഡി, ആക്ഷൻ, റൊമാൻസ് തുടങ്ങി സകല ചേരുവകളും കോർത്തിണക്കി തിയേറ്ററിൽ എത്തിയ ഇര നിരവധി മാസ്സ് രംഗങ്ങളാലും കിടിലൻ ട്വിസ്റ്റുകളാലും സമ്പന്നമാണു. എല്ലാവരെയും ഞെട്ടിച്ച കിടിലൻ ക്ലൈമാക്സ് തന്നെയായിരുന്നു ഇരയുടെ ഹൈലൈറ്റുകളിലൊന്നു .കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ചിത്രത്തിനെതിരെ മലയാളത്തിലെ പ്രമുഖ പത്രമാധ്യമം നടത്തിയ ആക്രമം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല , ജനങ്ങൾ കൂടുതൽ ഇരയുടെ കൂടെ നിന്നു. ചിത്രത്തിന് വൻ തിരക്കാണ് കേരളത്തിൽ മുഴുവൻ ലഭിച്ചത്.ഈ വർഷത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന ഇര ഉണ്ണിമുകുന്ദൻ്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബോക്സൊഫീസ് വിജയം സമ്മാനിക്കും എന്നുറപ്പ് . ഇരയുടെ കുതിപ്പുതുടരുമ്പോൾ ചിത്രം റിമേക്ക് ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത വന്നിരിക്കുകയാണു. ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി പ്രമുഖ കമ്പനികൾ ഇരയുടെ നിർമാതാക്കളെ സമീപിച്ചുകഴിഞ്ഞു .ഉണ്ണി മുകുന്ദന്റെയും ഗോകുൽ സുരേഷിന്റെയും കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ്‌ ഇരയുടെ പ്രേക്ഷകർ അനുഭവപ്പെട്ടത്.മിയ, നിരഞ്ജന, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ തുടങ്ങി വമ്പൻ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

About Author

Advertisement

 
Top