Vishnu P Vishnu P Author
Title: ആളൊരുക്കത്തിലെ ‘ഒരിടത്തൊരു പുഴയുണ്ടേ’ എന്ന ഗാനം
Author: Vishnu P
Rating 5 of 5 Des:
ആളൊരുക്കത്തിലെ ‘ഒരിടത്തൊരു പുഴയുണ്ടേ’ എന്ന ഗാനം എത്തി.നടൻ ഇന്ദ്രൻസിനെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്‌ അർഹനാക്കിയ ആളൊരുക്കം എന്ന ചി...

ആളൊരുക്കത്തിലെ ‘ഒരിടത്തൊരു പുഴയുണ്ടേ’ എന്ന ഗാനം എത്തി.നടൻ ഇന്ദ്രൻസിനെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്‌ അർഹനാക്കിയ ആളൊരുക്കം എന്ന ചിത്രത്തിലെ  ഒരിടത്തൊരു പുഴയുണ്ടേ’ എന്ന ഗാനമാണ്‌ പുറത്തിറങ്ങിയത്. വിസി അഭിലാഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പപ്പു പിഷാരടി എന്ന ഓട്ടം തുള്ളൽ കലാകാരന്റെ വേഷത്തിൽ ഇന്ദ്രൻസ് എത്തുന്നത്.. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഓഡിയോ പ്രകാശനം ചെയ്തു.
സംവിധായകന്‍ ഷിബു ഗംഗാധരന്‍ ഓഡിയോ സിഡി ഏറ്റുവാങ്ങി. അജേഷ് ചന്ദ്രന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്  റോണി റാഫേലാണ്‌  ചിത്രം ഈ മാസം 29 ന്‌ തീയറ്ററുകളിലെത്തും


                                                            LIKE US




About Author

Advertisement

 
Top