Vishnu P Vishnu P Author
Title: “പിസ്ത”യ്ക്കും “അവള് വേണ്ട്ര ഇവള് വേണ്ട്ര”യ്ക്കും ശേഷം യൂട്യൂബിൽ തരംഗമായി ശബരീഷ് വർമ്മയുടെ മറ്റൊരു ഹിറ്റ് പാട്ട്
Author: Vishnu P
Rating 5 of 5 Des:
നേരത്തിലെ “പിസ്ത”യ്ക്കും പ്രേമത്തിലെ “അവള് വേണ്ട്ര ഇവള് വേണ്ട്ര”യ്ക്കും ശേഷം യൂട്യൂബിൽ തരംഗമായി ശബരീഷ് വർമ്മയുടെ മറ്റൊരു ഹിറ്റ് പാട്ട്.ജ...

നേരത്തിലെ “പിസ്ത”യ്ക്കും പ്രേമത്തിലെ “അവള് വേണ്ട്ര ഇവള് വേണ്ട്ര”യ്ക്കും ശേഷം യൂട്യൂബിൽ തരംഗമായി ശബരീഷ് വർമ്മയുടെ മറ്റൊരു ഹിറ്റ് പാട്ട്.ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘നാം’എന്ന ചിത്രത്തിലെ‘ടങ്ക ടക്കര’ കാമ്പസ്സ് സോങ്ങ്. പുറത്തിറങ്ങി വളരെ പെട്ടന്ന് തന്നെ യൂട്യൂബിൽ കണ്ടത് നാല്‌ ലക്ഷത്തിലധികം പേരാണ്‌. ശബരീഷ് വർമ്മ എഴുതി പാടിയ ഗാനത്തിന്റെ സംഗീതം അശ്വിനും സന്ദീപും ചേർന്നാണ്‌.ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്ബി ആന്റണി, അഭിഷേക്, മറീന എന്നിവരാണ്‌ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്



About Author

Advertisement

 
Top