Vishnu P Vishnu P Author
Title: ഇര നല്ലൊരു മാസ്സ് എന്റെർറ്റൈനെർ തന്നെ
Author: Vishnu P
Rating 5 of 5 Des:
“ഇര” പേരിൽ തന്നെ അസ്വാഭാവികമായ ഒന്നിനോട് ബന്ധമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ടൈറ്റിൽ… ഒരുപാട് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇര പ്രേക്...
“ഇര” പേരിൽ തന്നെ അസ്വാഭാവികമായ ഒന്നിനോട് ബന്ധമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ടൈറ്റിൽ… ഒരുപാട് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇര പ്രേക്ഷകർക്കുമുന്നിൽ എത്തിയിരിക്കുന്നത്….
ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന ഇര, ഒരുപാട് പ്രതീക്ഷകൾ
സമ്മാനിക്കുന്നയൊന്നാണ്….ആര്യനും രാജീവും തീയേറ്ററിന് വെളിയിലും പ്രേക്ഷകന് ഒപ്പം കൂട്ടുപോകുന്നത് അതുകൊണ്ടാണ്…
അന്വേഷണ വഴികൾ പ്രേക്ഷകരെ വല്ലാതെ ത്രസിപ്പിക്കുന്നുണ്ട്…
ഗോകുൽ (ആര്യൻ) ഉണ്ണി (രാജീവ്) തങ്ങളുടെ വേഷങ്ങൾ സൂക്ഷ്മ്മതയോടെ അവതരിപ്പിച്ച് കൈയ്യടി നേടുമ്പോൾ, മിയയുടെ വേഷത്തിൽ ആദ്യം സംശയം ഉണ്ടാക്കിയെങ്കിലും, അവയെല്ലാം അസ്ഥാനത്താണ് എന്ന് “ഇര” കാട്ടിത്തരുന്നു….വൈശാഖും ഉദയകൃഷ്ണയും പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള തങ്ങളുടെ തീരുമാനം പിഴച്ചില്ല, എന്ന് നവീനിന്റെയും സൈജുവിന്റെയും തിരകഥയും സംവിധാന മികവുകൊണ്ടും തെളിയിച്ചിരിക്കുന്നു. വൈശാഖ് പ്രൊഡക്ഷനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഒരു കൊമേഴ്സൽ ചിത്രം തന്നെയാണ് ഇര…ഒരു മന്ത്രിയുടെ കൊലപാതകവും അതിൽ പ്രതിയാക്കപ്പെടുന്ന ഡോക്ടർ ആര്യനും, കേസന്വേഷണത്തിനെത്തുന്ന രാജീവും, ആര്യന്റെ പ്രണയവും അന്വേഷണവും ഒക്കെ സിനിമയെ ഇന്ററസ്റ്റിംഗ് ആക്കുന്നു…..അലൻസിയറും ശങ്കർ രാമകൃഷ്ണനും ഒരോ കഥാപാത്രങ്ങൾക്കും ആവശ്യമായ കൈയ്യടക്കം ഉള്ളവരാണ് തങ്ങൾ എന്ന് അടിവരയിടുന്നു …ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാവുന്നില്ലയെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ വാക്കുകളിലൂടെയല്ലാതെ പെർഫോർമെൻസിലൂടെ, കരുത്തറിയിച്ച നീരജയ്ക്കും മെറീനയ്ക്കും മലയാള സിനിമയിൽ ഇനിയും കസേരകൾ ഒരുപാടുണ്ടാവട്ടെ…..മനോഹരമായ ഗാനങ്ങളും ഗംഭീര RRഉം ആയി ഗോപി സുന്ദർ വീണ്ടും തരംഗം സൃഷ്ടിക്കുന്നു… സുധീർ സുരേന്ദ്രന്റെ ക്യാമറ മനോഹരമായ സിനിമാറ്റൊഗ്രഫി സിനിമയുടെ നട്ടെല്ലാവുമ്പോൾ, നല്ല സിനിമകൾ ഇനിയും ധാരാളം സമ്മാനിക്കാൻ കഴിയുന്ന സംവിധായകനെ ഇരയിൽ കാണാം. ഹിറ്റുകളുടെ എഡിറ്റർ ജോൺ കുട്ടി താളമുള്ള ഒരു സിനിമയാക്കി ഇരയെ മാറ്റിയിരുക്കുന്നു . കഥയുടെ ഉള്ളിലേക്ക് ഇറങ്ങിയെഴുതുന്ന ഒന്നല്ല റിവ്യു എന്നതിനാൽ, അധികം കഥയെ കുറിച്ച് പറയുന്നില്ല….പുതുമകളെ അത്രവേഗം സ്വീകരിക്കാത്ത മലയാളി പ്രേക്ഷകർപതിവിന് വിപരീതമായി സ്വീകരിച്ചതെല്ലാം കൊയ്തത് 100 മേനിയാണ്….ഇരയുടെ ഭാവിയും മറ്റൊന്നല്ലായെന്ന് ശക്തമായി പറയാം….


About Author

Advertisement

 
Top