Vishnu P Vishnu P Author
Title: ഹാട്രിക്ക്‌ വിജയത്തിനായ്‌ ജിസ്‌ ജോയ്‌ ആസിഫ്‌ അലിക്കൊപ്പം:മൂന്നാമത്തെ ചിത്രത്തിന്റെ പേര്‌ ‘വിജയ്‌ യും സൂപ്പറും പൗർണ്ണമിയും’
Author: Vishnu P
Rating 5 of 5 Des:
ഹാട്രിക്ക്‌ വിജയത്തിനായ്‌ ജിസ്‌ ജോയ്‌ ആസിഫ്‌ അലിക്കൊപ്പം:മൂന്നാമത്തെ ചിത്രത്തിന്റെ പേര്‌ ‘വിജയ്‌ യും സൂപ്പറും പൗർണ്ണമിയും’ആസിഫ് അലിയെ നായ...
ഹാട്രിക്ക്‌ വിജയത്തിനായ്‌ ജിസ്‌ ജോയ്‌ ആസിഫ്‌ അലിക്കൊപ്പം:മൂന്നാമത്തെ ചിത്രത്തിന്റെ പേര്‌ ‘വിജയ്‌ യും സൂപ്പറും പൗർണ്ണമിയും’ആസിഫ് അലിയെ നായകനാക്കി ജിസ്  ഒരുക്കിയ സൺഡേ ഹോളിഡേ കഴിഞ്ഞ വർഷം മികച്ച വിജയം നേടിയിരുന്നു. ഇതിന്റെ വിജയാഘോഷം മസ്കറ്റ് ഹോട്ടലിൽ ഇന്ന് നടന്നു ഈ ചടങ്ങിലാണ്‌ മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ചിത്രത്തിൽ മംമ്‌ത മോഹൻദാസാണ്‌  ആസിഫിന്റെ നായിക.സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ ആണ്‌ ചിത്രം നിർമ്മിക്കുന്നത്. ശാന്തി കൃഷ്ണ,രൺജി പണിക്കർ,സിദ്ദിഖ് എന്നിവരാണ്‌ മറ്റ് താരങ്ങൾ.ജിസ് ജോയ് തന്റെ ആദ്യ രണ്ട് ചിത്രങ്ങളും ആസിഫിനെ നായകനാക്കിയാണ്‌ സൂപ്പർഹിറ്റാക്കിയത്. 2013 ൽ പുറത്തിറങ്ങിയ ബൈസൈക്കിൾ തീവ്സാണ്‌ ജിസിന്റെ ആദ്യ സംവിധാന സംരംഭം.

About Author

Advertisement

 
Top