Vishnu P Vishnu P Author
Title: നിഗൂഡതകൾ നിറച്ച് സഖാവ് അലക്സ് എത്തി :പരോൾ ടീസർ
Author: Vishnu P
Rating 5 of 5 Des:
നിഗൂഡതകൾ നിറച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സഖാവ് അലക്സ് ആകനാകുന്ന 'പരോൾ' ന്റെ ടീസർ  എത്തി .   .സഖാവ് അലക്സ് എന്ന  കമ്യൂ...
നിഗൂഡതകൾ നിറച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സഖാവ് അലക്സ് ആകനാകുന്ന 'പരോൾ' ന്റെ ടീസർ  എത്തി .  .സഖാവ് അലക്സ് എന്ന  കമ്യൂണിസ്റ്റ് കാരനായ കർഷകന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്നത് മിയ,ഇനിയ എന്നിവരാണ്‌ ചിത്രത്തിലെ നായികമാർ. അലക്സിന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില സംഭവങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി ഡിക്രൂസ് ആണ്‌.  ബാഹുബലിയിൽ കാലകേയനെന്ന വില്ലനായി അഭിനയിച്ച പ്രഭാകറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.തിരക്കഥ അജിത്ത് പൂജപ്പുര. മൂന്ന് ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്.അതിലൊന്ന് അറബി ഭാഷയിലുള്ളതാണ്‌,റഫീഖ് അഹമ്മദ്,ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം ശരത്. സുരാജ് വെഞ്ഞാറുമൂട്,സുധീർ കരമന,അശ്വിൻ കുമാർ,കലാശാല ബാബു,ഇർഷാദ്, കൃഷ്ണകുമാർ,എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് താരങ്ങൾ.

About Author

Advertisement

 
Top