Vishnu P Vishnu P Author
Title: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിന്‌ ..പാർവ്വതിയാണ്‌ മികച്ച നടി
Author: Vishnu P
Rating 5 of 5 Des:
മികച്ച നടനുള്ള പുരസ്കാരം ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഇന്ദ്രൻസിന്‌ ലഭിച്ചു..പാർവ്വതിയാണ്‌ മികച്ച നടി ടേക്ക് ഓഫ് എന്ന കിത്രത്ത...

മികച്ച നടനുള്ള പുരസ്കാരം ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഇന്ദ്രൻസിന്‌ ലഭിച്ചു..പാർവ്വതിയാണ്‌ മികച്ച നടി ടേക്ക് ഓഫ് എന്ന കിത്രത്തിലെ ഗംഭീര അഭിനയമാണ്‌ പാർവ്വതിയെ അവാർഡിന്‌ അർഹ്ഹയാക്കിയത്. ഒറ്റമുറി വെളിച്ചമാണ്‌ മികച്ച ചലച്ചിത്രം. മന്ത്രി എ.കെ ബാലനാണ്‌ തിരുവനന്തപുരത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ ടിവി ചന്ദ്രൻ അധ്യക്ഷനായ പത്തംഗ ജൂറിയാണ്‌ അവാർഡ്  നിർണ്ണയം നടത്തിയത്. ആദ്യമായിയാണ്‌ സംസ്ഥാന സർക്കാരിന്റെ അവാർഡ്  ഇന്ദ്രൻസിന്‌ ലഭിക്കുന്നത്. അലൻസിയർ ആണ്‌ മികച്ച സ്വഭാവ നടൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും.ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് സജീവ് പാഴൂരാണ്‌ മികച്ച തിരക്കഥകൃത്ത്. ഷഹബാസ് അമൻ ആണ്‌ മികച്ച ഗായകൻ മായനദി എന്ന ചിത്രത്തിലെ  മിഴിയിൽ നിന്നും എന്ന് തുടങ്ങുന്ന ഗാനത്തിനാണ്‌ അവാർഡ്. ഏദനാണ്‌ മികച്ച രണ്ടാമത്തെ ചിത്രം.ഗായിക സിത്താര കൃഷ്ണകുമാറിനാണ്‌ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം  വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു     എന്ന ഗാനമാണ്‌ സിത്താരക്ക് പുരസ്കാരം നേടിക്കൊടുത്തത്.  മികച്ച ഗാനരചയിതാവ് പ്രഭാവർമ്മ ചിത്രം ക്ലിന്റ്. മികച്ച സംഗീത സംവിധായകൻ ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയ എം കെ അർജുനൻ ആണ്‌. പശ്ചാത്തലസംഗീതം ഗോപീസുന്ദർ ചിത്രം ടേക്ക് ഓഫ്.  മികച്ച കഥാകൃത്ത് എം എ നിഷാദ് ചിത്രം കിണർ. 110 സിനിമകളാണ് അവാർഡ് കമ്മിറ്റിയുടെ മുൻപാകെ എത്തിയത്. ഇതിൽ 58 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമായിരുന്നു സ്ത്രീ സംവിധായികയുടേതായി എത്തിയത്. 110 ചിത്രങ്ങൾ പരിഗണിച്ചെങ്കിലും പൊതുവേ ചിത്രങ്ങളുടെ നിലവാരം ശുഭോദർക്കമായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. ചിത്രങ്ങളിൽ ഏറിയ പങ്കും സിനിമയെന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവെന്നും വിധി നിർണയ സമിതി വിലയിരുത്തി. ഇത്തവണത്തെ പുരസ്കാര ജേതാക്കളിൽ 78 ശതമാനവും ആദ്യമായി സംസ്ഥാന പുരസ്കാരം നേടുന്നവരാണ്. 37 ൽ 28 പുരസ്കാരങ്ങൾ ഇത്തരത്തിൽ പുതുമുഖങ്ങൾക്കു ലഭിച്ചു.




മറ്റു പുരസ്ക്കാരങ്ങള്‍ :

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
മേക്കപ്പ്മാൻ– രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്ര സംയോജകൻ– അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)
നവാഗത സംവിധായകൻ– മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം– സ്വനം
പ്രത്യേക ജൂറി അവാർഡ്(അഭിനയം)– വിനീതാകോശി (ഒറ്റമുറിവെളിച്ചം)
സംഗീതസംവിധായകൻ– എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)
ക്യാമറ– മനേഷ് മാധവ് (ഏദൻ)
കലാമൂല്യമുള്ള ജനപ്രിയ സിനിമ– രക്ഷാധികാരി ബൈജു ഒപ്പ്
പശ്ചാത്തല സംഗീതം– ഗോപീസുന്ദർ (ടേക്ക് ഓഫ്)
ഗാനരചയിതാവ്– പ്രഭാവർമ (ക്ലിന്‍റ്)
തിരക്കഥ (അഡാപ്റ്റേഷൻ)– എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ)
വസ്ത്രാലങ്കാരം– സഖി എൽസ (ഹേ ജൂഡ്)
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)– അച്ചു അരുൺ കുമാർ (തീരം)
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)– എം. സ്നേഹ (ഈട)
നൃത്ത സംവിധായകൻ– പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം– പ്രമോദ് തോമസ് (ഏദൻ)
ശബ്ദ ഡിസൈൻ– രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി/കളറിസ്റ്റ്– ചിത്രാഞ്ജലി സ്റ്റുഡിയോ, കെ.എസ്.എഫ്.ഡി.സി (ഭയാനകം)
സിങ്ക് സൗണ്ട്– പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്)


About Author

Advertisement

 
Top