Vishnu P Vishnu P Author
Title: തമിഴ് റോക്കേഴ്സിന്റെ അഡ്മിൻ വലയിലായി
Author: Vishnu P
Rating 5 of 5 Des:
സിനിമലോകത്തിന്‌ കോടികളുടെ നഷ്ടം സമ്മാനിക്കുന്ന   തമിഴ് റോക്കേഴ്സിന്റെ അഡ്മിൻ  വലയിലായി. പുതിയ മലയാള സിനിമകളുടെ വ്യാജപതിപ്പുകൾ പകർത്തുകയു...

സിനിമലോകത്തിന്‌ കോടികളുടെ നഷ്ടം സമ്മാനിക്കുന്ന   തമിഴ് റോക്കേഴ്സിന്റെ അഡ്മിൻ  വലയിലായി. പുതിയ മലയാള സിനിമകളുടെ വ്യാജപതിപ്പുകൾ പകർത്തുകയും ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന   തമിഴ് റോക്കേഴ്സ്.അഡ്മിൻ   തമിഴ്നാട് വില്ലുപുരം സ്വദേശി കാർത്തിയെ തിരുവനന്തപുരത്ത് വെച്ച്  ആന്റി പൈറസി സെൽ പിടികൂടി  . കാർത്തിക്കൊപ്പം   തമിഴ് റോക്കേഴ്സിന്റെ ഉടമ പ്രഭു ഡിവിഡി റോക്കേഴ്സ് ഉടമകളായ മരിയ ജോൺ,സുരേസ്, ജോൺസൺ എന്നിവരും അറസ്റ്റിലായി.ഇവരുടെ മൊബൈൽ,ലാപ്ടോപ്,ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു.ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും. സിനിമയിറങ്ങി ദിവസങ്ങൾക്കകം അപ്ലോഡ് ചെയ്യുകയാണ്‌ ഇവരുടെ രീതി  നിരവധി ഡൊമൈനുകളാണ്‌ ഇവർക്ക് ഇതിനായി ഉള്ളത്  ലക്ഷങ്ങളാണ്‌ ഇവർ സമ്പാദിച്ചിരുന്നത്.




About Author

Advertisement

 
Top