Vishnu P Vishnu P Author
Title: ജനപ്രിയന്റെ കമ്മാരസംഭവത്തിന്റെ തകർപ്പൻ ടീസർ
Author: Vishnu P
Rating 5 of 5 Des:
ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന കമ്മാരസംഭവത്തിന്റെ തകർപ്പൻ ടീസർ. നവാഗതനായ രതീഷ് അമ്പാട്ട് ആണ് ഈ ചിത്രം...

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന കമ്മാരസംഭവത്തിന്റെ തകർപ്പൻ ടീസർ. നവാഗതനായ രതീഷ് അമ്പാട്ട് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും .ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും കാമറ ചലിപ്പിച്ചിരിക്കുന്നതു സുനിൽ കെ എസും ആണ്.കമ്മാരൻ ആയി ദിലീപ് എത്തുമ്പോൾ ഒതേനൻ എന്ന കഥാപാത്രമായി സിദ്ധാർഥും കേളു നായർ എന്ന കഥാപാത്രമായി മുരളി ഗോപിയും എത്തുന്നു. ഭാനുമതി എന്ന നായികാ കഥാപാത്രം ആയാണ് നമിത പ്രമോദ് എത്തുന്നത്. ഒരു തൊണ്ണൂറുകാരന്റെ ഗെറ്റപ്പിലും ഈ ചിത്രത്തിൽ ദിലീപ് അഭിനയിക്കുന്നുണ്ട്. 

About Author

Advertisement

 
Top