Vishnu P Vishnu P Author
Title: ഇന്ത്യയിലെ തന്നെ ആദ്യ 5കെ ജെമിനിയിൽ ഷൂട്ട് ചെയ്യാൻ ഒരുങ്ങി പൃഥ്വിയുടെ ‘9’
Author: Vishnu P
Rating 5 of 5 Des:
ഇന്ത്യയിലെ തന്നെ ആദ്യ 5കെ ജെമിനിയിൽ ഷൂട്ട് ചെയ്യാൻ ഒരുങ്ങി പൃഥ്വിയുടെ ‘9’ (nine) സിനിമ..!!  പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ ജെനു...
ഇന്ത്യയിലെ തന്നെ ആദ്യ 5കെ ജെമിനിയിൽ ഷൂട്ട് ചെയ്യാൻ ഒരുങ്ങി പൃഥ്വിയുടെ ‘9’ (nine) സിനിമ..!! പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ ജെനുസ് മുഹമ്മദ് ചിത്രം ‘9’ (nine ഇനി ചിത്രീകരിക്കുന്നത് ‘റെഡ് ജെമിനി 5 കെ’യിൽ. ലോഞ്ച് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലേക്ക് എത്തിച്ചു ജെമിനി ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം ആവുകയാണ് ‘9’.വലിയ പ്രകാശ സാനിധ്യമില്ലെങ്കിൽ കൂടി മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന റെഡ് ഇനി 5K മികവ് കൂടിയാവുമ്പോൾ മികച്ച പ്രൊഡക്റ്റ് തരുമെന്നുള്ളത് ഉറപ്പ് തന്നെ. അഭിനന്ദൻ രാമാനുജന്റെ കണ്ണുകളിലൂടെ ആയിരിക്കും red gemini 5k കാണുന്ന ‘9’(nine) കാഴ്ചകൾ ഒപ്പിയെടുക്കുക.പൃഥ്വിരാജ് തന്നെ നായകനാവുന്ന ചിത്രം സോണി പിക്ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി കൈകോർത്തു ചെയ്യുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും. കേരള ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം ഇനി ഹിമാലയത്തിലും പരിസരങ്ങളിലും ആയിരിക്കും ചിത്രീകരിക്കുക.

About Author

Advertisement

 
Top