Vishnu P Vishnu P Author
Title: പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ്, ഭാര്യ സുപ്രിയ എന്നിവർ നിർമിക്കുന്ന ആദ്യ ചിത്രമായ '9' (nine) പൂജയിലെ വ്യത്യസ്ത താരങ്ങൾ ആയിരുന്നു ഭദ്ര ദീപം തെളിയിച്ച രാജനും പ്രമോദും.
Author: Vishnu P
Rating 5 of 5 Des:
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ്, ഭാര്യ സുപ്രിയ എന്നിവർ നിർമിക്കുന്ന ആദ്യ ചിത്രമായ '9' (nine) പൂജയിലെ വ്യത്യസ്ത താ...

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ്, ഭാര്യ സുപ്രിയ എന്നിവർ നിർമിക്കുന്ന ആദ്യ ചിത്രമായ '9' (nine) പൂജയിലെ വ്യത്യസ്ത താരങ്ങൾ ആയിരുന്നു ഭദ്ര ദീപം തെളിയിച്ച രാജനും പ്രമോദും.യഥാക്രമം ഡ്രൈവർ, മേക് അപ്പ് ജോലികൾ ചെയ്തു പൃഥ്വിയോടൊപ്പം കാലങ്ങളായി കൂടെ ഉണ്ടായിരുന്ന ഇവർ ദീപം തെളിയിക്കുന്നത് ഒരു പക്ഷേ സിനിമയിലെ ഒരു മേല്കോയ്മക്ക് ഉള്ള അടിയും എന്നും അഭിമാനിക്കാനുള്ള വകയുമാണ്. പൃഥ്വിയുടെ 14ആം വയസ്സ് മുതലുള്ള രാജനും പണ്ട് മുതലേ ഉള്ള പ്രമോദും കേവലം സഹപ്രവർത്തകർ എന്നതിലുപരി പൃഥ്വിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. പിതാവ് സുകുമാരന്റെ കാലം മുതലേ പൃഥ്വിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനക്കലിന്റെ സഹോദരി പുത്രൻ കൂടിയാണ് പ്രമോദ്."ചിലർ പുതിയ ചരിത്രം സൃഷ്ടിക്കും. മറ്റു ചിലർ അത് മാറ്റിയെഴുതും" എന്ന വാക്യം അനുവർത്ഥമാക്കുന്നതയിരുന്നു ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '9' (nine) സിനിമയുടെ പൂജാവേളയിൽ നടന്നത്


About Author

Advertisement

 
Top