Vishnu P Vishnu P Author
Title: പുരസ്കാര നിറവില്‍ മലയാളം : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ശ്രീദേവി മികച്ച നടി
Author: Vishnu P
Rating 5 of 5 Des:
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ശ്രീദേവി മികച്ച നടി.അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ശ്രീദേവി മി...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ശ്രീദേവി മികച്ച നടി.അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ശ്രീദേവി മികച്ച നടി മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ അവാർഡ്. മികച്ച നടനായി ഋത്വി സെന്നിനേയും. മികച്ച സഹനടനായി ഫഹദ് ഫാസിലും തെരെഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്‌ മികച്ച മലയാള സിനിമ.ടേക് ഓഫ് എന്ന ചിത്രത്തിലെ  സമീറ എന്ന നേഴ്സ് കഥാപാത്രത്തെ അവതരിപ്പിച്ച പാർവ്വതി പ്രത്യേക ജൂറി പരാമർശത്തിന്‌ അർഹ്ഹയായി.
പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച്‌ പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു.15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.രചയിതാവ് ഇംതിയാസ് ഹുസൈന്‍, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന്‍ രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകന്‍ രഞ്ജിത് ദാസ്, നിര്‍മാതാവ് രാജേഷ് മാപുസ്കാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്‌ ലഭിച്ചു.മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിന് സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) അർഹനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജയരാജ് (ഭയാനകം) നേടി.


About Author

Advertisement

 
Top