Vishnu P Vishnu P Author
Title: നസ്രിയയുടേ സഹോദരൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു ഗപ്പിക്ക് ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ
Author: Vishnu P
Rating 5 of 5 Des:
ഗപ്പിക്ക് ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. നസ്രിയയുടേ സഹോദരൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.അമ്പിളി എന്ന് പേരിട്ടിട്ടുള്ള ...
ഗപ്പിക്ക് ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. നസ്രിയയുടേ സഹോദരൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.അമ്പിളി എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഒരു റോഡ്മൂവിയാണ്‌. സൗബിൻ ഷാഹിർ അമ്പിളി എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തി. നസ്രിയയുടെ സഹോദരൻ നവീൻ നസീം, തന്വി റാം എന്നീ  പുതുമുഖങ്ങളാണ്‌ നായികാനായകന്മാരാകുന്നത്.മുകേഷ് ആർ മെഹ്ത, സി.വി. സാരഥി, എ.വി അനൂപ് എന്നിവർ ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്. ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്  എന്ന് ചിത്രത്തിന്റെ സംവിധായകൻ ജോൺപോൾ പറയുന്നു.

About Author

Advertisement

 
Top