Vishnu P Vishnu P Author
Title: ആടിയും പാടിയും അവര്‍ സന്തോഷത്തോടെ ജയിലില്‍ നിന്നും പുറത്തിറക്കി മമ്മൂട്ടിയ്ക്ക് ഇനി പരോള്‍ക്കാലം
Author: Vishnu P
Rating 5 of 5 Des:
മമ്മൂട്ടിയ്ക്ക് ഇനി പരോള്‍ക്കാലം  ആടിയും പാടിയും  അവര്‍   സന്തോഷത്തോടെ മമ്മൂട്ടിയെ ജയിലില്‍ നിന്നും പുറത്തിറക്കി. പരോളിലെ പുതിയ ഗാനം പു...

മമ്മൂട്ടിയ്ക്ക് ഇനി പരോള്‍ക്കാലം  ആടിയും പാടിയും  അവര്‍   സന്തോഷത്തോടെ മമ്മൂട്ടിയെ ജയിലില്‍ നിന്നും പുറത്തിറക്കി.പരോളിലെ പുതിയ ഗാനം പുറത്ത്. പരോൾക്കാലം എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് അരിസ്റ്റോ സുരേഷ് ആണ്.സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും സിനിമയെന്നാണ്   സൂചനകള്‍.നിരവധി പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ശരത്ത് സന്ദിത്തിന്റെ ആദ്യ സിനിമായാണ് പരോള്‍. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. മമ്മൂട്ടിയുടെ നായികയായി ഇനിയ എത്തും. മിയ, ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം നാളെ തീയറ്ററുകളിലെത്തും



About Author

Advertisement

 
Top