Vishnu P Vishnu P Author
Title: താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല.. സംഘിയെന്ന് വിളിച്ചവർക്ക് മറുപടിയുമായ് നടി അനുശ്രീ
Author: Vishnu P
Rating 5 of 5 Des:
സംഘിയെന്ന് വിളിച്ചവർക്ക് മറുപടിയുമായ് നടി അനുശ്രീ.ഈസ്റ്റർ ദിനത്തിൽ  ആശംസകൾ പറയുവാൻ ഫേസ്ബുക്കിൽ ലൈവിലെത്തിയതാ യിരുന്നു നടി അനുശ്രീ അതിനി...

സംഘിയെന്ന് വിളിച്ചവർക്ക് മറുപടിയുമായ് നടി അനുശ്രീ.ഈസ്റ്റർ ദിനത്തിൽ  ആശംസകൾ പറയുവാൻ ഫേസ്ബുക്കിൽ ലൈവിലെത്തിയതാ യിരുന്നു നടി അനുശ്രീ അതിനിടെയിൽ ചിലർ
 സംഘി വിളിയുമായ് എത്തി 


അനുശ്രീയുടെ മറുപടി:

താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള്‍ മുതലേ പോകുന്നതാണ്. തന്റെ വീടിനടുത്ത് പളളിയുണ്ടായിരുന്നെങ്കില്‍ അവിടെ പരിപാടികള്‍ക്ക് പോയേനെ. അല്ലാതെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകയല്ല. തന്റെ വീട് അമ്പലത്തിനടുത്താണ്. അവിടെ പോയിരുന്നു, അത്രേയുള്ളൂ. അനുശ്രീ വ്യക്തമാക്കി.അടുത്ത ശ്രീകൃഷ്ണ ജയന്തിക്കും താന്‍ ഫ്രീയാണെങ്കില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ നാട്ടിലെ കുട്ടികള്‍ നടത്തുന്ന പരിപാടിയാണത്. താനൊക്കെകൂടിയാണ് നടത്തുന്നത്. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികളില്ലാത്തതിനാല്‍ അത്തരം പരിപാടികളില്‍ അധികം പങ്കെടുക്കാന്‍ പറ്റിയിട്ടില്ല. എങ്കിലും ക്രിസ്തുമസ്സിന് കൂട്ടുകാര്‍ വരുമ്പോള്‍ സര്‍പ്രൈസ് നല്‍കാന്‍ രാത്രിയില്‍ പള്ളിയില്‍ പോകാറുണ്ട്. മുസ്‌ലിം കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍ അവിടെനിന്ന് നോമ്പ് കഞ്ഞിയും കുടിക്കും, അല്ലാതെ സംഘി എന്നൊന്നും വിളിക്കേണ്ട എന്നും അനുശ്രീ പറഞ്ഞു.ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിങ്ങിനു പോയ സമയത്ത് ഫുഡ് വാങ്ങാൻ വേണ്ടി വണ്ടി നിർത്തി. സഹോദരൻ ഭക്ഷണം വാങ്ങുവാൻ പോയി. പള്ളിയുടെ സമീപത്തായിരുന്നു നിർത്തിയിട്ടിരുന്നത്.‌ കുറച്ച് പേർ എന്നെ തിരിച്ചറിഞ്ഞ് അനുശ്രീ, അനുശ്രീ എന്നു വിളിക്കുന്നുണ്ടായിരുന്നു.എന്നാൽ ഉടനെ അവിടെയുള്ള രണ്ട് പയ്യൻമാർ ബൈക്കിൽ വന്ന്, ‘അത് അവളാ സംഘിയാടാ’ എന്നൊക്കെ പറഞ്ഞ് വയലന്റ് ആയി.ഭീകരവാദികളെ കാണുന്നത് പോലെയാണ് അവർ എന്നോട് പെരുമാറിയത്. ഞാൻ അപ്പോൾ ആലോചിച്ചു, ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയിൽ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നിൽ ചെന്നുപെട്ടാൽ എന്താകും സ്ഥിതി. എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്.

About Author

Advertisement

 
Top