Vishnu P Vishnu P Author
Title: നടൻ ജയസൂര്യയുടെ ജെട്ടിയും മതിലും പൊളിച്ചടുക്കി നഗരസഭ
Author: Vishnu P
Rating 5 of 5 Des:
നടൻ ജയസൂര്യ ചെലവന്നൂർ കായൽ കൈയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റു മതിലും നഗരസഭ പൊളിച്ചു നീക്കി. ബോട്ടു ജെട്ടിയും ചുറ്റുമതിലും പൊളി...
നടൻ ജയസൂര്യ ചെലവന്നൂർ കായൽ കൈയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റു മതിലും നഗരസഭ പൊളിച്ചു നീക്കി.ബോട്ടു ജെട്ടിയും ചുറ്റുമതിലും പൊളിക്കുന്നതിനെതിരെ ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു. ഇതേതുടർന്നാണ് കോർപ്പറേഷൻ കൈയേറ്റം പൊളിച്ച് നീക്കിയത്.ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശി ​ഗിരീഷ് ബാബുവാണ് ജയസൂര്യയ്ക്കെതിരെ പരാതിയുമായി മൂവാറ്റുപുഴ കോടതിയെ സമീപിച്ചത്.ചെലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.നേരത്തെ ജയസൂര്യ സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മ്മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.

About Author

Advertisement

 
Top