Vishnu P Vishnu P Author
Title: പഞ്ചവർണ്ണതത്ത ഇനി പാറിപ്പറക്കും മഴവില്ലഴകോടെ... വൻ തുകക്ക് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കി മഴവിൽ മനോരമ
Author: Vishnu P
Rating 5 of 5 Des:
പഞ്ചവർണ്ണതത്ത ഇനി പാറിപ്പറക്കും മഴവില്ലഴകോടെ... വൻ തുകക്ക് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കി മഴവിൽ മനോരമ. 3.9 കോടി രൂപയ്ക്...
പഞ്ചവർണ്ണതത്ത ഇനി പാറിപ്പറക്കും മഴവില്ലഴകോടെ... വൻ തുകക്ക് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കി മഴവിൽ മനോരമ.
3.9 കോടി രൂപയ്ക്കാണ്‌ ചിത്രത്തിന്റെ സം പ്രേക്ഷണ അവകാശം മഴവിൽ മനോരമ ചാനൽ സ്വന്തമാക്കിയത് .രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘പഞ്ചവർണ്ണതത്ത’ ജയറാം,കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളവതരിപ്പിക്കുന്ന ചിത്രത്തിന്റെ  കഥയും തിരക്കഥയുമൊരുക്കുന്നത് ഹരി പി നായരും,രമേശ് പിഷാരടിയും ചേർന്നാണ്‌.ചിത്രത്തിന്റെ നിർമ്മാണം സപ്തരംഗ് സിനിമയും മണിയൻപിള്ള രാജുവും ചേർന്നാണ്‌. അനുശ്രീയാണ്‌ ചിത്രത്തിലെ നായിക. ചിത്രത്തിൽ ഒരു വ്യത്യസ്ഥ മേക്കോവറിലാണ്‌ ജയറാമെത്തുന്നത്. ചാക്കോച്ചൻ ഒരു രാഷ്ട്രീയക്കാരന്റെ റോളിലെത്തുന്നു.

About Author

Advertisement

 
Top