Vishnu P Vishnu P Author
Title: മലയാളസിനിമയിൽ നിറസാനിധ്യമായിരുന്ന നടൻ കൊല്ലം അജിത്ത് അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
വില്ലൻ വേഷങ്ങളിലൂടെ മലയാളസിനിമയിൽ നിറസാനിധ്യമായിരുന്ന നടൻ കൊല്ലം അജിത്ത് അന്തരിച്ചു 56 വയസ്സായിരുന്നു.പുലർച്ചെ 3ണിക്ക് കൊച്ചിയിലെ സ്വകാര്...
വില്ലൻ വേഷങ്ങളിലൂടെ മലയാളസിനിമയിൽ നിറസാനിധ്യമായിരുന്ന നടൻ കൊല്ലം അജിത്ത് അന്തരിച്ചു 56 വയസ്സായിരുന്നു.പുലർച്ചെ 3ണിക്ക് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇവിടേ ചികിത്സയിലായിരുന്നു. അഞ്ഞൂറോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1984 പത്മരാജൻ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടേ സിനിമയിലെത്തിയ അജിത്ത് കൂടുതലും പ്രതിനായക വേഷങ്ങളിലൂടേയാണ്‌ തിളങ്ങിയത്.1989ൽ അഗ്നിപ്രവേശം എന്ന സിനിമയിൽ  നായകനായും അഭിനയിച്ച അജിത്ത് .സിനിമയ്ക്കു പുറമെ കൈരളി വിലാസം ലോഡ്ജ്, പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ തുടങ്ങിയ നിരവധി സീരിയലുകളിലും  ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി, എന്നീ ഭാഷകളിൽ അഭിനയിച്ച അദ്ദേഹം 3 പതിറ്റാണ്ട് കാലം സിനിമകളിൽ നിറ സാനിധ്യമായിരുന്നു.‘കോളിംഗ് ബെൽ’ എന്നൊരു സിനിമയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കും.റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളര്‍ന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേര്‍ത്തത്.2012 ല്‍ അഭിനയിച്ച ഇവന്‍ അര്‍ധനാരിയാണ് അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം.പ്രമീളയാണ് ഭാര്യ, ഗായത്രി, ശ്രീഹരി എന്നിവരാണ് മക്കള്‍

About Author

Advertisement

 
Top