Vishnu P Vishnu P Author
Title: മന്മോഹൻ സിങ്ങ് ന്റെ ലുക്കിൽ ഞെട്ടിച്ച് ബോളിവുഡിന്റെ പ്രിയതാരം
Author: Vishnu P
Rating 5 of 5 Des:
മന്മോഹൻ സിങ്ങ് ന്റെ ലുക്കിൽ ഞെട്ടിച്ച്   ബോളിവുഡിന്റെ പ്രിയതാരം .  അനുപം ഖേര്‍  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന...
മന്മോഹൻ സിങ്ങ് ന്റെ ലുക്കിൽ ഞെട്ടിച്ച്   ബോളിവുഡിന്റെ പ്രിയതാരംഅനുപം ഖേര്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗായി എത്തുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് സിനിമയാക്കി മാറ്റുന്നത്.
2004ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു.

About Author

Advertisement

 
Top