Vishnu P Vishnu P Author
Title: "ഇത് ആണിന്റെ ലോകമല്ല.. പെണ്ണിന്റെയല്ല.. ഇത് കഴിവിന്റെ ലോകമാ.." ഞാൻ മേരിക്കുട്ടി ട്രെയ്‌ലർ.
Author: Vishnu P
Rating 5 of 5 Des:
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ജയസൂര്യയാണ് ചിത്രത്തില്‍ പ്രധാന ക...
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ജയസൂര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേരിക്കുട്ടി എന്ന ട്രാൻസ്‌ സെക്ഷ്വൽകഥാപാത്രത്തിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്‌ ട്രെയിലർ പങ്ക് വെച്ചത്. എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന, നല്ല മനസുകള്‍ക്കായി എന്നു പറഞ്ഞായിരുന്നു വീഡിയോ ജയസൂര്യ പങ്ക് വെച്ചത്.ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ   മികച്ച കഥപാത്രമായിരിക്കും മേരിക്കുട്ടിയെന്ന് ട്രെയിലർ സൂചന നല്കുന്നു. ജുവൽ മേരി നായികയാകുന്ന ചിത്രത്തിൽ. ഇന്നസെന്റ്,സുരാജ് വെഞ്ഞറുമൂട്,അജു വർഗീസ്, എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്. 



About Author

Advertisement

 
Top