Vishnu P Vishnu P Author
Title: .പ്രണയവും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഒരു മികച്ച സിനിമാനുഭവമാണ് ചാണക്യതന്ത്രം
Author: Vishnu P
Rating 5 of 5 Des:
ദിനേശ് പള്ളത്തു തിരക്കഥ ഒരുക്കി പ്രശസ്ത സംവിധായകനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രം എന്ന മലയാളം ചിത്രമാണ് ഇന്ന് കേരളത്തിൽ ...
ദിനേശ് പള്ളത്തു തിരക്കഥ ഒരുക്കി പ്രശസ്ത സംവിധായകനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രം എന്ന മലയാളം ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന ചിത്രങ്ങളിൽ ഒന്ന് . ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ചിരുന്ന ഈ ചിത്രത്തിൽ മലയാളികളുടെ ഇഷ്ട താരമായ അനൂപ് മേനോനും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ശ്രുതി രാമചന്ദ്രൻ, ശിവദാ എന്നിവർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിറക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ്. ഈ ചിത്രത്തിന്റെ കിടിലൻ പോസ്റ്ററുകളും ഇതിലെ ഗാനങ്ങളുമെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് ഈ റൊമാന്റിക് ത്രില്ലെർ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന അർജുൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അർജുന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരു ത്രില്ലർ പോലെയാണ് നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രൈവറ്റ്


ഡിറ്റക്റ്റീവ് ഏജൻസിയിൽ ജോലിക്കു പ്രവേശിക്കുന്നതോടെ അർജുന്റെ ജീവിതം മാറി മറിയുകയാണ്. അവൈഡ് വെച്ച് അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഐറിൻ, ആൻഡ്രിയ എന്നീ രണ്ടുപേർ ആണ് അവന്റെ ജീവിതത്തിൽ വഴിത്തിരിവ്
ഉണ്ടാക്കുന്നത്.
ഇത്തവണയും വളരെയധികം രസകരമായ ഒരു ചിത്രം ഒരുക്കിക്കൊണ്ടാണ് സംവിധായകൻ കണ്ണൻ താമരക്കുളം നമ്മുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി പ്രേക്ഷകർക്ക് കമ്പ്ലീറ്റ് എന്റർറ്റെയിന്മെന്റ് പകർന്നു നൽകുന്ന ഒരു ചിത്രം തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചാണക്യ
തന്ത്രം എന്ന ഈ ചിത്രം വളരെ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ദിനേശ് പള്ളത്തു എന്ന തിരക്കഥാകൃത്തു വളരെ മികച്ച രീതിയിൽ ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ ഒരുക്കാൻ കണ്ണൻ താമരക്കുളത്തിനു കഴിഞ്ഞപ്പോൾ ചാണക്യ തന്ത്രം എന്ന ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ ആവേശപൂർവം കാണാൻ കഴിയുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനറായി മാറി . വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളും ആവേശവും ആകാംഷയും നിറക്കുന്ന കഥ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രേത്യേകത എന്ന് പറയാം . ചിത്രത്തിലെ സംഭാഷണങ്ങളും പ്രേക്ഷകനെ രസിപ്പിക്കുന്നതായിരുന്നു എന്ന് പറയാം . വളരെ കയ്യടക്കത്തോട് കൂടിയാണ് കണ്ണൻ താമരക്കുളം എന്ന സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെ കഥ പറയാൻ അദ്ദേഹത്തിനായി എന്നതും എടുത്തു പറയണം. കോമെടിയും ആക്ഷനും റൊമാന്സും സസ്‌പെൻസും എല്ലാം നിറഞ്ഞ ഒരു പക്കാ ത്രില്ലിംഗ് എന്റെർറ്റൈനെർ ആയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്.
ഉണ്ണി മുകുന്ദന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പെൺവേഷം ഉൾപ്പെടെ വിവിധ ഗെറ്റപ്പുകളിൽ ഉണ്ണി മുകുന്ദൻ നടത്തിയ കിടിലൻ പെർഫോമൻസ് ഈ ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റി കളഞ്ഞു. ഒരുപക്ഷെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു പെർഫോമൻസാണ് ഈ ചിത്രത്തിലേതു എന്ന് നമ്മുക്ക് പറയാൻ സാധിക്കും. കഥാപാത്രത്തിന് വേണ്ടി ഈ നടൻ എടുക്കുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. അനൂപ് മേനോനും തന്റെ വേഷം ഏറ്റവും ഗംഭീരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. നായികമാർ ആയി എത്തിയ ശ്രുതി രാമചന്ദ്രനും ശിവദയും തങ്ങളുടെ വേഷം പക്വതയോടെ അവതരിപ്പിച്ചപ്പോൾ ചിത്രത്തിലെ റൊമാന്റിക് ട്രാക്കും മികച്ചു നിന്നു . മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയ പ്രസാദ്, ഇന്ദ്രൻസ്, ഹരിഷ് കണാരൻ, രമേശ് പിഷാരടി എന്നിവരും ചിത്രത്തെ കൂടുതൽ രസകരമാക്കി.ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ, പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട് എന്ന് എടുത്തു പറയാം നമ്മുക്ക്. ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ പ്രദീപ് നായർ ഒരിക്കൽ കൂടി തന്റെ മികച്ച പ്രകടനം തന്നെ നൽകിയപ്പോൾ ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു ത്രില്ലിംഗ് ആയ അന്തരീക്ഷമൊരുക്കാൻ ആ ദൃശ്യങ്ങൾക്ക് കഴിഞ്ഞു .എഡിറ്ററുടെ മികവ് ആണ് ഈ ചിത്രത്തെ മികച്ച ഒഴുക്കോടെ മുന്നോട്ടു കൊണ്ട് പോകാൻ സഹായിച്ചത് എന്നും എടുത്തു പറയേണ്ട വസ്തുതയാണ്.ചാണക്യതന്ത്രം എന്ന ഈ റൊമാന്റിക് ത്രില്ലെർ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്. പ്രണയവും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഒരു മികച്ച സിനിമാനുഭവമാണ് കണ്ണൻ താമരക്കുളം എന്ന സംവിധായകനും ഉണ്ണി മുകുന്ദൻ എന്ന യുവ താരവും കൂടി ചേർന്ന് നമ്മുക്കായി സമ്മാനിച്ചിരിക്കുന്നതു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇതെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും!!!

Rating : 3 / 5

About Author

Advertisement

 
Top