Vishnu P Vishnu P Author
Title: നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ച നാലരയോടെയായിരുന്നു അന്ത്യം.നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപാട് വേ...
നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ച നാലരയോടെയായിരുന്നു അന്ത്യം.നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു ഇദ്ദേഹം. സിനിമയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായി തുടങ്ങി അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.നൽപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലാൽ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിജയൻ പെരിങ്ങോട്. 1983ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത അസ്‌ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കെത്തുന്നത്. രഞ്ജൻ‌ പ്രമോദിന്‍റെ രക്ഷാധികാരി ബൈജുവാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, മീശമാധവൻ, കിളിച്ചുണ്ടൻ മാമ്പളം, അച്ചുവിന്‍റെ അമ്മ, കിങ്ലയർ, ഒപ്പം, വടക്കുംനാഥൻ, കഥാവശേഷൻ, പട്ടാളം, സെല്ലുലോയ്‌ഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

About Author

Advertisement

 
Top