Vishnu P Vishnu P Author
Title: ഇന്ത്യൻ സിനിമയിൽ ആദ്യമായി ബി എം എക്സ് സൈക്കിൾ സ്റ്റണ്ട് ഉപയോഗിക്കുന്ന ‘നോൺസെൻസ്’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു
Author: Vishnu P
Rating 5 of 5 Des:
ഇന്ത്യൻ സിനിമയിൽ ആദ്യമായി ബി എം എക്സ് സൈക്കിൾ സ്റ്റണ്ട് ഉപയോഗിക്കുന്ന ‘നോൺസെൻസ്’ന്റെ  ട്രെയിലർ  ശ്രദ്ധേയമാകുന്നു.നവാഗതനായ എം സി ജിതിൻ ആ...

ഇന്ത്യൻ സിനിമയിൽ ആദ്യമായി ബി എം എക്സ് സൈക്കിൾ സ്റ്റണ്ട് ഉപയോഗിക്കുന്ന ‘നോൺസെൻസ്’ന്റെ ട്രെയിലർ
 ശ്രദ്ധേയമാകുന്നു.നവാഗതനായ എം സി ജിതിൻ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.  പുതുമുഖങ്ങ്ൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനെ വ്യത്യസ്ഥമാക്കുന്നത് പുതുമയുള്ള പ്രമേയവും ചടുലമായ  സൈക്കിൾ സ്റ്റണ്ടും മനോഹരമായ ദൃശ്യാവിഷ്കാരവുമാണ്‌.ഐ ആം എ മല്ലു, ദിസ് ഈസ് ബെംഗളൂരു, ബ്രേക്ക് ഫ്രീ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങളിലൂടെ പരിചിതനായ റിനോഷ് ജോര്‍ജാണ് നായകനായി എത്തുന്നത്. .വിനയ് ഫോർട്ട്‌ശ്രുതി രാമചന്ദ്രൻ, ദിവ്യപ്രഭ, ഫേബിയ മാത്യു ഷാജോണ്‍, ശാന്തകുമാരി, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു എന്നിവരും ചിത്രത്തിലുണ്ട്.ഒരിടവേളക്ക് ശേഷം നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്ന ജോണി സാഗരിഗയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

About Author

Advertisement

 
Top