Vishnu P Vishnu P Author
Title: വീണ്ടും പണി പാളി ! ലാലേട്ടന്റെ ലാലിസം ഓസ്ട്രേലിയായിലും
Author: Vishnu P
Rating 5 of 5 Des:
വീണ്ടും പണി പാളി ലാലേട്ടന്റെ ലാലിസം  ഓസ്ട്രേലിയായിലും. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്റെ ഭാഗമായ് മോഹൻലാൽ അവതരിപ്പിച്ച ലാലിസാം...
വീണ്ടും പണി പാളി ലാലേട്ടന്റെ ലാലിസം  ഓസ്ട്രേലിയായിലും. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്റെ ഭാഗമായ് മോഹൻലാൽ അവതരിപ്പിച്ച ലാലിസാം ഷോ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അന്ന് റെക്കോർഡ് ചെയ്ത് വെച്ച്  പാട്ടിനൊപ്പം ചുണ്ടനക്കിയാതാണ്‌ ഷോയ്ക്കെതിരെ വിമർശനമുണ്ടാകാൻ കാരണം.ഇപ്പോഴിത സമാനമായ അബദ്ധം പറ്റിയിരിക്കുകയാണ്‌ മോഹൻലാലിന്‌ ഒസ്ട്രേലിയായിൽ നടന്ന സ്റ്റേജ് ഷോയിലും.
 പ്രയാഗ മാര്‍ട്ടിനൊപ്പം ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന ഗാനം ആലപിക്കുമ്പോഴാണ് താരത്തിന് വീണ്ടും അബദ്ധം പറ്റിയത്.പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിയ്ക്കു ശേഷമാണ് സംഭവമുണ്ടായത്. മോഹന്‍ലാല്‍ പാടാതിരിക്കുമ്പോള്‍ തന്നെ പാട്ട് ആരംഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച പാട്ടുപാടുന്നതുപോലെ കാണിക്കുകയായിരുന്നു. ഒരു നിമിഷത്തേക്ക് അദ്ദേഹത്തിന്റെ ടൈമിംഗ് തെറ്റിയത് പ്രേക്ഷകര്‍ക്ക്‌ കൃത്യമായി മനസിലാകുകയും ചെയ്തു

About Author

Advertisement

 
Top