Vishnu P Vishnu P Author
Title: അപകടത്തിൽ തലകീഴായികിടന്ന കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ യുവനടി കിടന്നത് ഒന്നരമണിക്കൂർ
Author: Vishnu P
Rating 5 of 5 Des:
അപകടത്തിൽ തലകീഴായികിടന്ന കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ  യുവനടി കിടന്നത് ഒന്നരമണിക്കൂർ.ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത എന്ന ചി...
അപകടത്തിൽ തലകീഴായികിടന്ന കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ  യുവനടി കിടന്നത് ഒന്നരമണിക്കൂർ.ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായനടി മേഘാ മാത്യു സഞ്ചരിച്ച കാർ മുളന്തുരുത്തി ടെലഫോൺ എക്സ്ചേഞ്ചിന്‌ സമീപം വച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ നിസ്സാരപരിക്കുകളോടെ നടി രക്ഷപ്പെട്ടു.ഒരു മണിക്കൂറോളം നേരം കാർ തലകീഴായി തന്നെ റോഡരികിൽ കിടന്നു. മേഘയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതുമില്ല. പലരും വന്നു നോക്കിയെങ്കിലും ആരും രക്ഷിക്കാൻ മിനക്കെട്ടില്ല. മേഘയെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫറാണ് പിന്നീട് രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി  കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു മേഘ. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. ഇടിച്ച കാർ നിർത്താതെ പോയി. കൈക്ക് ചെറിയ പരുക്കേറ്റതല്ലാതെ  മേഘയ്ക്ക് മറ്റു കുഴപ്പങ്ങളില്ല





About Author

Advertisement

 
Top