Vishnu P Vishnu P Author
Title: മോഹൻലാൽ 'അമ്മ' യുടെ പ്രസിഡന്റായി സ്ഥാനമേറ്റു
Author: Vishnu P
Rating 5 of 5 Des:
മോഹൻലാൽ അമ്മ യുടെ പ്രസിഡന്റായ് സ്ഥാനമേറ്റു.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ  അമ്മയുടെ പ്രസിഡന്റായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ  ച...
മോഹൻലാൽ അമ്മ യുടെ പ്രസിഡന്റായ് സ്ഥാനമേറ്റു.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ  അമ്മയുടെ പ്രസിഡന്റായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ  ചുമതലയേറ്റു. കൊച്ചിയിൽ ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ്‌   മോഹൻലാലിനെ തെരെഞ്ഞെടുത്തത്.ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും സ്ഥാനം ഏറ്റെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിയായി സിദ്ദീഖും ട്രഷറര്‍ ആയി ജഗദീഷും ചുമതലയേറ്റു.11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്.ഞായറാഴ്ച രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങിയത്. എന്നാല്‍ ഇത്തവണ പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ല. ഫേസ്ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്

About Author

Advertisement

 
Top