Vishnu P Vishnu P Author
Title: ബിലാത്തികഥയല്ല മോഹന്‍ലാല്‍- രഞ്ജിത് ടീമിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
Author: Vishnu P
Rating 5 of 5 Des:
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഡ്രാമ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ...
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഡ്രാമ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ പേരും പോസ്റ്ററും മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. ലോഹത്തിന് ശേഷം മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഡ്രാമ. വര്‍ണചിത്ര ഗുഡ്‌ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതുന്നത് സേതുവാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, അനു സിത്താര,കനിഹ,ജൂവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

About Author

Advertisement

 
Top