Vishnu P Vishnu P Author
Title: അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളോ നിലപാടോ ഇല്ല: മോഹന്‍ലാല്‍
Author: Vishnu P
Rating 5 of 5 Des:
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് ഏകകണ്ഠമായാണെന്ന് പ്രസിഡന്റ...
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് ഏകകണ്ഠമായാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ഈ വിഷയത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളോ നിലപാടോ ഇല്ലെന്നും മോഹന്‍ലാല്‍
പറഞ്ഞു. കത്തിലൂടെയാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞ് കൊണ്ടുതന്നെയാണ് സംഘടന ഇക്കാലമത്രയും നിലനിന്നതും നിലനില്‍ക്കുന്നതും. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തിനൊപ്പം നില്‍ക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദയാണ് നേതൃത്വം കൈക്കൊണ്ടത്.ജൂണ്‍ 24 ന് ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന വികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്

About Author

Advertisement

 
Top