Vishnu P Vishnu P Author
Title: ‘ഉപ്പും മുളകും’ സീരിയലിൽ നിന്നും നിഷാ സാരംഗിനെ ഒഴിവാകിയതോ?
Author: Vishnu P
Rating 5 of 5 Des:
‘ഉപ്പും മുളകും’ സീരിയലിന്റെ സംവിധായകനെതിരെ നായിക നിഷാ സാരംഗ് രംഗത്ത്. തന്നെ ആ സീരിയലിൽ നിന്നും ഒരു കാരണവും കൂടാതെ പുറത്താക്കിയെന്ന്‌ അവർ ...
‘ഉപ്പും മുളകും’ സീരിയലിന്റെ സംവിധായകനെതിരെ നായിക നിഷാ സാരംഗ് രംഗത്ത്. തന്നെ ആ സീരിയലിൽ നിന്നും ഒരു കാരണവും കൂടാതെ പുറത്താക്കിയെന്ന്‌ അവർ  റിപ്പോർട്ടർ ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. നിരന്തരം തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതിന്റെ പകയാണ് ഉണ്ണികൃഷ്ണനെന്ന് നിഷ പറയുന്നു. സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത് ഇഷ്ടമില്ലെന്ന് പറഞ്ഞതോടെ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങി. തുടര്‍ന്ന് ഫ്‌ളേവഴ്‌സ് ചാനല്‍ എം.ഡിയായ ശ്രീകണ്ഠന്‍ നായരോട് വിളിച്ച് പറഞ്ഞെന്നും തുടര്‍ന്ന് സംവിധായകനെ വാണ്‍ ചെയ്‌തെന്നും നിഷ പറയുന്നു.എന്നാല്‍ തുടര്‍ന്നും ഇയാള്‍ മോശമായി പെരുമാറുകയുണ്ടായി. തന്റെ കുടുംബം മുന്നോട്ട് പോകാന്‍ അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താന്‍ പോയാല്‍ അത് സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചാനലിനും നഷ്ടമുണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിച്ച് നിന്നത്. ശ്രീകണ്ഠന്‍ നായര്‍ക്ക് പരാതി നല്‍കിയതിന് ശേഷം ഒരു സ്ത്രീയെ എതൊക്കെ തരത്തില്‍ വേദനിപ്പിക്കാമോ അത്തരത്തില്‍ എല്ലാം വേദനിപ്പിച്ചെന്നും നിഷ പൊട്ടികരഞ്ഞ് കൊണ്ട് പറഞ്ഞു.തനിക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്താനും സംവിധായകന്‍ തയ്യാറായതായി നിഷ ആരോപിച്ചു. നിയമപ്രകാരം കല്ല്യാണം കഴിഞ്ഞ തനിക്ക് ലിംവിംങ് ടുഗദര്‍ ബന്ധമാണെന്ന് ചില മഞ്ഞമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഇത് പറഞ്ഞ് കളിയാക്കുകയും ചെയ്‌തെന്നും നിഷ പറഞ്ഞു. ഉപ്പും മുളകും സീരിയലിലേക്ക് ഇനി താനില്ലെന്നും നിരന്തരം മദ്യപിച്ച് സെറ്റിലെത്തുന്ന ഇയാള്‍ തിരിച്ച് ചെന്നാല്‍ എങ്ങിനെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും നിഷ കരഞ്ഞ് കൊണ്ട് പറഞ്ഞു.ഉണ്ണികൃഷ്ണന്‍ സംവിധായകനായിരിക്കുന്നിടത്തോളം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല നിഷ പറയുന്നു. സംഘടനയില്‍ പരാതി നല്‍കുമെന്നും കൂടെ അഭിനയിച്ച് ആളുകളും മൊത്തം ക്രൂവും പറഞ്ഞിട്ടും സംവിധായകന്‍ ദ്രോഹം തുടരുകയാണെന്നും നിഷ വെളിപ്പെടുത്തുന്നു.മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങി അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു. തിരികെ വന്നതിന് ശേഷമാണ് തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാകാം വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു.” നിഷ പറഞ്ഞു.അമേരിക്കൻ പരിപാടിക്ക് താന്‍ അനുവാദം വാങ്ങിയിരുന്നെന്നും അക്കാര്യം രേഖാമൂലം അറിയിച്ചതാണെന്നും നിഷ പറയുന്നു. നേരത്തെ തന്നെ അമേരിക്കയില്‍ പരിപാടിയുള്ള വിവരം അറിയിച്ചിരുന്നു. ഡയറക്ടറോടും എംഡിയോടും അനുവാദം ചോദിച്ചതാണ്. ശ്രീകണ്ഠന്‍ നായര്‍ സാറിനോട് അനുവാദം ചോദിച്ചതിന്റെ മെയിലും അനുമതി ലഭിച്ചതിന്റെ മെയിലും തന്റെ കയ്യിൽ ഉണ്ടെന്നു നിഷ പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. സിനിമാ സീരിയല്‍ രംഗത്തെ സംഘടനകളില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിറഞ്ഞ കണ്ണുകളോട് നിഷ സാരംഗ് പറഞ്ഞു..തന്നെക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. ഉപ്പും മുളകിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം. നിഷ കൂട്ടി ചേർത്തു,മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. സെറ്റിൽ ഉള്ള നടി, നടന്മാരെ വൃത്തികെട്ട ഭാഷയിൽ ആണ് സംവിധായകൻ അഭിസംബോധന ചെയ്യുന്നതെന്നും നിഷ അഭിമുഖത്തിൽ പറഞ്ഞു. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല എന്നും അവർ പറഞ്ഞു.



About Author

Advertisement

 
Top